മാരാരിക്കുളം വികസന പദ്ധതികളുടെ പരീക്ഷണശാല -മന്ത്രി തോമസ് ഐസക്​

മണ്ണഞ്ചേരി: മാരാരിക്കുളം വികസന പദ്ധതികളുടെ പരീക്ഷണശാലയാണെന്ന് ധനമന്ത്രി ​േഡാ. ടി.എം. തോമസ് ഐസക്. കേന്ദ്രസർക്കാർ നടത്തിയ വിഡിയോ കോൺഫറൻസിങ്​ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനത്തെത്തിയ ജോയി സെബാസ്​റ്റ്യനെ ആദരിക്കുന്ന സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക പരിജ്ഞാന മേഖലകളിൽ മാരാരിക്കുളം കേന്ദ്രീകരിച്ച് നടത്തിയ പരീക്ഷണ നടത്തിപ്പുകൾ വൻ വിജയമായിരുന്നു. ഈ കാര്യങ്ങൾ സംസ്ഥാന വ്യാപകമായി സർക്കാർ നടപ്പാക്കിവരുകയാണ്​. ജോയിയുടെ ഐ.ടി സ്ഥാപനമായ ടെക്ജെൻഷയും സർക്കാറും ചേർന്ന് രണ്ട് വർഷത്തിനകം സാങ്കേതിക പരിജ്ഞാനമുള്ള 2000 പേർക്ക് തൊഴിൽ നൽകും. വളവനാട് ഇത്തരക്കാർക്ക്​ നവംബറിൽ പരിശീലനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, ഗോപകുമാർ, ജിമ്മി കെ. ജോസ്, കെ.എൻ. പ്രേമാനന്ദൻ, ഷീന സനൽകുമാർ, ജയൻ തോമസ് എന്നിവർ സംസാരിച്ചു. ചിത്രം: AP50 Mararikkulam ജോയി സെബാസ്​റ്റ്യനെ ആദരിക്കാൻ ചേർന്ന സമ്മേളനത്തിൽ മന്ത്രി ഡോ. ടി.എം. തോമസ്​ ഐസക്​ സംസാരിക്കുന്നു കോവിഡ്: മറ്റു സ്​റ്റേഷനുകളില്‍നിന്ന് പൊലീസുകാരെ നിയമിക്കണം -നഗരസഭ ചെയര്‍മാന്‍ 11 പൊലീസുകാർ രോഗബാധിതർ ചെങ്ങന്നൂര്‍: പൊലീസ് സ്​റ്റേഷനിലെ 11 പൊലീസുകാർ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനാൽ മറ്റുസ്​റ്റേഷനുകളില്‍നിന്നും ക്യാമ്പില്‍നിന്നും കൂടുതല്‍ പൊലീസിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ ജില്ല പൊലീസ് ചീഫിന് കത്ത് നല്‍കി. സ്​റ്റേഷനില്‍ ആകെ 46 ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും പത്തോളം പൊലീസുകാര്‍ നിരീക്ഷണത്തിലുമാണ്. കൂടാതെ ചിലർ അവധിയിലുമാണ്​. അടിയന്തര സാഹചര്യത്തിൽപോലും പൊലീസി​ൻെറ സേവനം ലഭിക്കാത്ത അവസ്ഥയാണ് ചെങ്ങന്നൂരിലുള്ളത്. മറ്റു പൊലീസ് സ്​റ്റേഷനുകളെ അപേക്ഷിച്ച് വിപുല പരിധിയും പൊലീസുകാരുടെ എണ്ണക്കുറവും നേര​േത്തതന്നെ സ്​റ്റേഷ​ൻ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അടിയന്തരമായി കൂടുതല്‍ പൊലീസിനെ ലഭ്യമാക്കി ക്രമസമാധാന പരിപാലനത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളടക്കമുള്ള കാലതാമസം ഒഴിവാക്കണമെന്നും കത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.