അസം സ്വദേശിനിക്ക്​ ആംബുലൻസിൽ സുഖപ്രസവം

ഹരിപ്പാട്: പ്രസവവേദനയെത്തുടർന്ന് പള്ളിപ്പാട്ടുനിന്ന്​ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. പള്ളിപ്പാട് ന്യൂ കെയർ ആംബുലൻസ്​ ഡ്രൈവറും ഹരിപ്പാട് എമർജൻസി ​െറസ്ക്യൂ ടീം സജീവ പ്രവർത്തകനുമായ ലിബിനാണ്​ കരുണയുടെ മാലാഖയായി മാറിയത്. അസം സ്വദേശിയായ മനാസ് അലിയുടെ ഭാര്യ ആലീമയാണ് ആംബുലൻസിൽ പ്രസവിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പള്ളിപ്പാട് മാര്‍ക്കറ്റ് ജങ്​ഷനിൽ ചിക്കന്‍ സൻെറര്‍ നടത്തുകയാണ് മനാസ്. രണ്ടുവര്‍ഷം മുമ്പാണ് പള്ളിപ്പാട്ട്​ വന്നത്. ചിത്രം: APG53 Ambulance മനാസും കുഞ്ഞും ആംബുലൻസ് ഡ്രൈവർ ലിബിനോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.