ഗാന്ധിജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് ഉപവാസം

ചാരുംമൂട്: 'അന്ന് ഗാന്ധിയെ കൊന്നവർ ഇന്ന് ഇന്ത്യയെ കൊല്ലുന്നു' മുദ്രാവാക്യവുമായി ഗാന്ധിജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മനു ഫിലിപ്, ഭരത് വേണുഗോപാൽ, എസ്. ഷംജിത്ത് മരങ്ങാട്ട്, എം.എസ്​. അഖിൽ, റമീസ് ചാരുംമൂട് തുടങ്ങിയവർ ഉപവാസം നടത്തി. സമാപനം ഡി.സി.സി ജനറൽ സെക്രട്ടറി മനോജ്‌ സി. ശേഖർ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. രാമചന്ദ്രൻ, കെ. ഇബ്രാഹീംകുട്ടി തുടങ്ങിയവർ സംസാരിച്ചു. ചേർത്തല: യൂത്ത് കോൺഗ്രസ്​ ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നിരാഹാര സമരം കെ.പി.സി.സി സെക്രട്ടറി എസ്. ശരത്ത് ഉദ്ഘാടനം ചെയ്തു. സമാപനം കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്​ഘാടനം ചെയ്​തു. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പുഷ്പാർച്ചനയും സത്യഗ്രഹവും കെ.പി.സി.സി നിർവാഹക സമിതി അംഗം സി.കെ. ഷാജിമോഹൻ ഉദ്​ഘാടനം ചെയ്തു. തുറവൂർ: അരൂർ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധി ഒരുദിവസം അന്തിയുറങ്ങിയതും ഇപ്പോൾ കുത്തിയതോട് പഞ്ചായത്ത് ഓഫിസ്​ പ്രവർത്തിക്കുന്നതുമായ കെട്ടിടത്തിനോട് ചേർന്നുള്ള ഗാന്ധിപ്രതിമക്ക്​ മുന്നിലാണ് പരിപാടി നടന്നത്. അസീസ് പായിക്കാട്ട്, എം. കമാൽ തുടങ്ങിയവർ സംസാരിച്ചു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.