വസ്ത്രവ്യാപാര സ്ഥാപനത്തിലെ അക്രമത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം: ഹരജി തീർപ്പാക്കി

കൊച്ചി: ആലപ്പുഴ എടത്വ സൻെറ്​ ജോർജ്​ ഷോപ്പിങ്​​ കോംപ്ലക്​സിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നടന്ന അക്രമ കേസ്​ ൈക്രംബ്രാഞ്ച്​ അന്വേഷിക്കുമെന്ന സർക്കാർ വിശദീകരണത്തെ തുടർന്ന്​ ഇതുസംബന്ധിച്ച ​ഹരജി ഹൈകോടതി തീർപ്പാക്കി. 2018 ജൂണിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട്​ പൊലീസ്​ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന്​ ആരോപിച്ച്​ ആലപ്പുഴ തലവടിയിലെ ഡോ. ജോൺസൺ വി. ഇടിക്കുള സമർപ്പിച്ച ഹരജിയാണ്​ തീർപ്പാക്കിയത്​. അ​ക്രമികൾ പിന്നീട്​ സ്ഥാപനത്തി​ൻെറ താഴ് മുറിച്ച് അകത്തുകടന്ന് വസ്ത്ര ശേഖരവും മറ്റും മോഷ്​ടിച്ചതായും ഹരജിയിൽ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച്​ അന്വേഷണം സംബന്ധിച്ച സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹരജി തീർപ്പാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.