'കരുതാം, ആലപ്പുഴയെ' കോവിഡ് പ്രതിരോധയജ്ഞത്തിന് തുടക്കമായി

ആലപ്പുഴ: ജില്ല ഭരണകൂടത്തി​ൻെറ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന 'കരുതാം, ആലപ്പുഴയെ' കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിക്ക് സാമൂഹികനീതി വകുപ്പി​ൻെറ 'മാസ്ക് എന്ന വാക്സിന്‍' പദ്ധതിയുടെ ഫ്ലാഗ്ഓഫ് കര്‍മത്തിലൂടെ തുടക്കമായി. ഫ്ലാഗ്ഓഫ് ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ സിവില്‍ സ്​റ്റേഷന്‍ അങ്കണത്തില്‍ നിര്‍വഹിച്ചു. ജില്ലയിൽ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഈ മാസം ഒന്നുമുതൽ 31 വരെ 'കരുതാം, ആലപ്പുഴയെ' ടാഗ്‌ലൈനില്‍ വിപുലമായ കോവിഡ് പ്രതിരോധ കാമ്പയിൻ സംഘടിപ്പിക്കുകയാണെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ഗാന്ധിജയന്തി ദിവസം ‍ തുടങ്ങി ഏഴുദിവസത്തെ ശുചീകരണ പരിപാടി സംഘടിപ്പിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഒന്നുമുതല്‍ ഒരുമാസത്തെ പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. സബ് കലക്ടര്‍ അനുപം മിശ്ര ചീഫ് കമാന്‍ഡൻറും ജിബിന്‍ ബാബു ഡെപ്യൂട്ടി കമാൻഡൻറുമായിട്ടുള്ള സ്പെഷല്‍ ടീം ഫോര്‍ ആക്​ഷന്‍ റഡിനെസ് (സ്​റ്റാര്‍) എന്ന വളൻറിയര്‍ ടീമാണ് മാസ്ക് കാമ്പയിനിന് ചുക്കാന്‍പിടിക്കുന്നത്. ജില്ല സാമൂഹികനീതി ഓഫിസര്‍ എ.ഒ. അബിനും ചടങ്ങില്‍ സംബന്ധിച്ചു. കാമ്പയിനി​ൻെറ ഭാഗമായി പൊതുജനങ്ങളുടെ പങ്കാളിത്തം സോഷ്യല്‍ മീഡിയയിലൂടെ ഉറപ്പാക്കാന്‍ 'കരുതാം ആലപ്പുഴയെ' ഫേസ്ബുക്ക് പേജ് തയാറാക്കിയിട്ടുണ്ട്. കാമ്പയിനില്‍ പങ്കാളികളാകുന്നവര്‍ക്ക് ‍ 'കരുതാം ആലപ്പുഴയെ' ഫേസ്ബുക്ക് പേജിലൂടെ മാസ്ക് വിതരണം അടക്കമുള്ള കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കാം. ഇതിനായി karuthamalappuzhaye@gmail.com ഇ-മെയിലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോയും റിപ്പോര്‍ട്ടും അയക്കണം. (ചിത്രമുണ്ട്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.