വിധവകൾക്കുള്ള സഹായധനം പുനഃസ്ഥാപിക്കണം

തുറവൂർ: വിധവകൾക്കുള്ള സഹായധന വിതരണം പുനഃസ്ഥാപിക്കണമെന്ന്​ കേരള കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി വി.എൻ. ഷൺമുഖൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നൽകി വന്നിരുന്ന ആനുകൂല്യം ലഭിക്കാതായിട്ട് വർഷങ്ങളായി. 65 വയസ്സിന് താഴെയുള്ള കുടുംബനാഥൻ മരിച്ച കുടുംബിനികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. 2015-16 മുതൽ ഇത് ലഭിച്ചിട്ടില്ല. ചേർത്തല താലൂക്കിൽ മാത്രം 350 അർഹരായവർ അപേക്ഷ നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.