യു.ഡി.എഫ്​ നേതാക്കൾ പൊലീസിനെ കെട്ടിപ്പിടിച്ച് കോവിഡ് പരത്തി -എ. വിജയരാഘവൻ

photo BT3 ആലപ്പുഴ: സമരമുഖങ്ങളിൽ പൊലീസിനെ കെട്ടിപ്പിടിച്ച് യു.ഡി.എഫ് നേതാക്കൾ കോവിഡ് പരത്തിയെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജരാഘവൻ. കോവിഡ് വ്യാപനത്തിനു മുഖ്യസംഭാവന നൽകിയത് കോൺ​​ഗ്രസാണ്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ചവർ തന്നെയുണ്ടായിരുന്നു. എൽ.ഡി.എഫ് ബഹുജന കൂട്ടായ്മ ആലപ്പുഴ ബോട്ട്​ജെട്ടിക്ക് സമീപം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്പൂതിരി സംബന്ധത്തിനു പോകുംപോലെ പ്രതിപക്ഷ നേതാക്കൾ രാത്രി ആശുപത്രി അന്വേഷിച്ച്​ നടക്കുകയാണ്. കേരളത്തിലെ എം.പിമാർക്ക് കോവിഡ് പ്രോട്ടോകോൾ ലംഘിക്കാനും പാർലമൻെറിൽ ചെന്ന് പിണറായിക്കെതിരെ സമരം ചെയ്യാനും മാത്രമേ കഴിയുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, ജേക്കബ് ഉമ്മൻ (ജനത ദൾ എസ്​), കണ്ടല്ലൂർ ശങ്കരനാരായണൻ (ലോക്​ താന്ത്രിക്​), ബി. അൻഷാദ് (ഐ.എൻ.എൽ), ഐ. ഷിഹാബുദ്ദീൻ, രഘുനാഥൻ നായർ, ജോണി മുക്കം, സജു എടക്കാട്, സാജൻ സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.