ഹോംക്വാറൻറീൻ ലംഘനം: മൂന്നുപേർക്കെതിരെ നടപടി

ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 36 കേസുകൾ രജിസ്​റ്റർ ചെയ്തു. 19 പേരെ അറസ്​റ്റ്​ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 250 പേർക്കെതിരെയും സമൂഹ അകലം പലിക്കാത്തതിന് 1334 പേർക്കെതിരെയും കണ്ടെയ്ൻമൻെറ് സോൺ ലംഘനം നടത്തിയ മൂന്നുപേർക്കെതിരെയും ഹോം ക്വാറൻറീൻ ലംഘിച്ചതിന് മൂന്നുപേർക്കെതിരെയും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. ക​െണ്ടയ്ൻമൻെറ്​ സോണുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയതായി ജില്ല പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു. മാന്നാർ പഞ്ചായത്തിൽ 56 കോവിഡ്​ പോസിറ്റിവ്​ മാന്നാർ: കണ്ടെയ്​ൻമൻെറ്​ സോണുകളിൽനിന്ന്​ പൂർണമായി മോചിതമായ മാന്നാർ ഗ്രാമപഞ്ചായത്തിലാകെ 68 കോവിഡ് പോസിറ്റിവ് കേസുകൾ. മാന്നാർ-കുരട്ടിശ്ശേരി വില്ലേജുകളിലായുള്ള 18 വാർഡുകളിൽ നിലവിൽ എട്ട്, 10, 14, 15, 16, 18 എന്നിവിടങ്ങളിൽ മാത്രമാണ് രോഗബാധിതരില്ലാത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.