സസ്യമാർക്കറ്റ് ഷോപ്പിങ്​ കോംപ്ലക്സ്​ സ്തംഭനാവസ്ഥക്ക്​ കാരണം ക്രമക്കേടും അഴിമതിയും -യു.ഡി.എഫ്​

കായംകുളം: സസ്യമാർക്കറ്റ് ഷോപ്പിങ്​ കോംപ്ലക്സിൽ പഴയ ലൈസൻസികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്തംഭനാവസ്ഥയിലാക്കിയതിനു പിന്നിൽ ഗുരുതര ക്രമക്കേടും അഴിമതിയുമുണ്ടെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ യു. മുഹമ്മദ് കുറ്റപ്പെടുത്തി. കരാർ ലംഘനത്തിലൂടെ കടമുറികളുടെ കൈമാറ്റം നിയമ നടപടികളിലേക്ക് എത്തിച്ചത് വീഴ്ചയാണ്. ഹൈകോടതിയിലും മുൻസിഫ് കോടതികളിലും കേസ് നിലനിൽക്കുന്നതിനാൽ 30വരെ ലേല നടപടികൾ റദ്ദുചെയ്തിരിക്കുകയാണ്. കേസുകളിൽ വിധിവന്ന ശേഷമേ കടമുറികളുടെ കൈമാറ്റം നിയമപരമായി സാധ്യമാകൂ. 2010ല്‍ നഗരസഭയും വ്യാപാരികളും തമ്മിലുണ്ടാക്കിയ കരാർ നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് ഇതിനെല്ലാം കാരണമായത്. ഇഷ്​ടക്കാർക്ക് പുറംവാതിലിലൂടെ കടമുറികൾ നൽകിയതാണ് നിയമ നടപടികൾക്ക് വഴിതെളിച്ചത്. താഴത്തെ നിലയിലെ ഒരു ഡസനോളം കടമുറികളാണ് പഴയ കരാറിനു വിരുദ്ധമായി തീരുമാനം എഴുതിച്ചേര്‍ത്ത് നടപടിക്ക്​ ശ്രമിച്ചത്. അമിത ​െഡപ്പോസിറ്റ് ചുമത്തി പുതിയ വാടകക്കാരായി വരുന്നവരെയും പഴയ വ്യാപാരികളെയും ഭയപ്പെടുത്തിയതാണ് കൈമാറ്റ നടപടികള്‍ തടസ്സപ്പെടാൻ കാരണം. കേസുകള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്. ഭരണനേതൃത്വത്തി​ൻെറ നിയമവിരുദ്ധവും ക്രമവിരുദ്ധവുമായ നടപടിയാണ് സ്തംഭനാവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മുടങ്ങും ചേർത്തല: ഈസ്​റ്റ്​ സെക്​ഷനിലെ കെ.വി.എം, എക്സ്റേ, ടി.എം.എം.സി, കച്ചിക്കാരൻ, സ്കറിയ, മൃഗാശുപത്രി, തോട്ടത്തിൽ കവല, മരുത്തോർവട്ടം, ഡി.പി കവല, ചക്കരകുളം, കൊയ്ത്തുരുത്തി, മൂനാംകര, റീസർവേ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു​ മുതൽ വൈകീട്ട്​ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.