പുന്നപ്ര എസ്.ബി.ഐക്കെതിരെ ധർണ

അമ്പലപ്പുഴ: ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന പുന്നപ്ര എസ്.ബി.ഐ അധികൃതരുടെ നിലപാടിനെതിരെ കെ.പി.സി.സി വിചാർ വിഭാഗ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കാഷ് കൗണ്ടറുകൾ വർധിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ധർണ അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡൻറ്​ എസ്. പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. ജോസഫ് സ്​റ്റാൻലി, അനിൽ കല്ലുപ്പറമ്പിൽ, മൈക്കിൾ പി. ജോൺ എന്നിവർ പങ്കെടുത്തു. ചിത്രം: AP50 Punnapra SBI കെ.പി.സി.സി വിചാർ വിഭാഗ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന ധർണ കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡൻറ്​ എസ്. പ്രഭുകുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.