വീടുകളില്‍തന്നെ ഐസൊലേഷന്‍ സൗകര്യം

ചെങ്ങന്നൂര്‍: കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിത്തുടങ്ങിയതായി ചെങ്ങന്നൂർ നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ അറിയിച്ചു. ഇതുവരെ ആറുപേരെ വീടുകളില്‍ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ടെസ്​റ്റ്​ നടത്തി ഫലം പോസിറ്റിവായാല്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാൻ നഗരസഭയുമായോ ജില്ല ആശുപത്രിയുമായോ ബന്ധപ്പെടണം. ഹോം ക്വാറൻറീൻ ലംഘനം: ഒരാൾക്കെതിരെ നടപടി ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്​ച 41 കേസ്​ രജിസ്​റ്റർ ചെയ്തതായി ജില്ല പൊലീസ്​ മേധാവി അറിയിച്ചു. 17 പേരെ അറസ്​റ്റ്​ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 285 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 1157 പേർക്കെതിരെയും കണ്ടെയ്ൻമൻെറ്​ സോൺ ലംഘനം നടത്തിയ രണ്ടുപേർക്കെതിരെയും ഹോം ക്വാറൻറീൻ ലംഘനത്തിന് ഒരാൾക്കെതിരെയും കോവിഡ് പ്രോട്ടോ​േകാൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.