കുഞ്ഞിരാമനായി പകർന്നാടിയ അഭിനയമികവിന് മധു വിഭാകറിന് പുരസ്കാരം

ചാരുംമൂട്: 'കുഞ്ഞിരാമ'നിലെ അഭിനയ മികവിന് മാവേലിക്കര ചുനക്കര തെക്കുംമുറി അരീക്കരേത്ത് വീട്ടിൽ മധു വിഭാകറിന് കേരള ചലച്ചിത്ര അക്കാദമിയുടെ ടെലിവിഷൻ പുരസ്കാരം. ശ്രീജി നായർ സംവിധാനം ചെയ്ത കുഞ്ഞിരാമൻ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് മധുവിന് മികച്ച നടനുള്ള സംസ്ഥാന സർക്കാറിൻെറ അവാർഡ് ലഭിച്ചത്. 30 വേദികളിൽ കളിച്ച പ്രദീപ് മണ്ടൂരി​ൻെറ 'കുഞ്ഞിരാമൻ' നാടകത്തിലും മധു തന്നെയായിരുന്നു പ്രധാന കഥാപാത്രമായ കുഞ്ഞിരാമനെ അവതരിപ്പിച്ചത്. ഇ. സന്തോഷ് കുമാറി​ൻെറ 'ഒരാൾക്ക് എത്ര മണ്ണുവേണം' എന്ന ചെറുകഥയെ ആസ്പദമാക്കി സജി പാലമേൽ സംവിധാനം ചെയ്ത 'ആറടി' സിനിമയിൽ നായകനായിരുന്നു. ഈ ചിത്രം ഐ.എഫ്.എഫ്.കെ അന്താരാഷ്​ട്ര ഫിലിം ഫെസ്​റ്റിവലിൽ തെരഞ്ഞെടുത്തിരുന്നു. 2018ലെ ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിരുന്നു. സജിയുടെതന്നെ 'നാൻപെറ്റ മകൻ' സിനിമയിലും മധു ശ്രദ്ധേയമായ വേഷം ചെയ്തു. ബീഫ്, ആർത്തി എന്നീ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച മധു ഇന്ത്യൻ പീപിൾ തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) അംഗമാണ്. പരേതനായ ആർ. വിഭാകരൻ പിള്ളയുടെയും ശാരദാമ്മയുടെയും മകനായ മധു ഇപ്പോൾ എറണാകുളം വെണ്ണല ലാളിത്യയിലാണ് താമസം. ഇവിടെ വൃദ്ധി ഔട്സോഴ്സിങ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തി​ൻെറ എം.ഡിയാണ്. സുസ്മിതയാണ് ഭാര്യ. ഹരി നന്ദനൻ, വിധു നന്ദനൻ എന്നിവർ മക്കളാണ്. apl MADHU VIBHAAKAR മധു വിഭാകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.