വനിത കൗൺസിലർ ഉൾ​െപ്പടെ ഏഴുപേർക്ക് കോവിഡ്

ഹരിപ്പാട്: നഗരസഭയിൽ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു വനിത കൗൺസിലർ ഉൾ​െപ്പടെ ഏഴുപേർക്കാണ് നഗരസഭയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആദ്യം രണ്ട് ജീവനക്കാർക്കാണ് നഗരസഭയിൽ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് പേർക്കുകൂടി പോസിറ്റിവായത്. ഇതോടെ നഗരസഭ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത് ഇനിയും നീളും. ചെയർപേഴ്സനും കൗൺസിലർമാരും നഗരസഭയിൽ നടന്ന വാർത്തസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകരും ഉൾ​െപ്പടെ നൂറിലേറെ പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരുടെ പരിശോധന 23ന് നടക്കും. ഇതിനുശേഷമാകും നഗരസഭയുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനം ഉണ്ടാവുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.