അശ്ലീല ചിത്രങ്ങളിട്ട നേതാക്കൾക്കെതിരെ നടപടി വേണമെന്ന്​

അമ്പലപ്പുഴ: സി.പി.എമ്മി​ൻെറ വാട്സ്ആപ് ഗ്രൂപ്പുകളിൽ അശ്ലീല ചിത്രങ്ങൾ. ചിത്രങ്ങളിട്ട നേതാക്കൾക്കെതിരെ നടപടി വേണമെന്ന് പ്രവർത്തകർ. സി.പി.എം.എ.സി മീഡിയ ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റി അംഗം അശ്ലീല ചിത്രം പോസ്​റ്റ്​ ചെയ്തത്. ഇതി​ൻെറ സ്ക്രീൻ ഷോട്ട് ഈ ഗ്രൂപ്പിലെ പാർട്ടി അംഗങ്ങൾതന്നെ പുറത്തുവിടുകയായിരുന്നു. പ്രതിരോധ വസ്​തുക്കൾ വിതരണം ചെയ്​തു അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്ത് പരിധിയി​െല അഞ്ച് ഗ്രാമപഞ്ചായത്തിലെയും ആശ വർക്കർമാർക്ക് ഫേസ്​ ഷീൽഡ്, മാസ്ക്, സാനി​െറ്റെസർ തുടങ്ങിയവ വിതരണം ചെയ്തു. പ്രസിഡൻറ് കെ.എം. ജുനൈദ് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധർമ ഭുവനചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനം ചാരുംമൂട്: ആലപ്പുഴയിൽ കെ.എസ്.യു പ്രവർത്തകർക്ക്​ നേരെയുണ്ടായ പൊലീസ് നടപടിയിൽ കോൺഗ്രസ്​ നേതൃത്വത്തിൽ ചാരുംമൂട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻറ്​ ജി. വേണു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബി. രാജലക്ഷ്മി, എസ്. സാദിഖ്, താമരക്കുളം രാജൻപിള്ള, ഇബ്രാഹീംകുട്ടി, എസ്. അനിൽരാജ്, ശ്രീകുമാർ അളകനന്ദ, റിയാസ് പത്തിശ്ശേരിൽ, ഷൈജു ജി. സാമുവൽ, റമീസ് ചാരുംമൂട് തുടങ്ങിയവർ സംസാരിച്ചു. അമ്പലപ്പുഴ: പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പുറക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. സാബു ഉദ്ഘാടനം ചെയ്തു. സി. രാജു അധ്യക്ഷത വഹിച്ചു. തോട്ടപ്പള്ളി മണ്ഡലം പ്രസിഡൻറ്​ സുനിൽകുമാർ, കെ.എസ്.യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ്​ നായിഫ് നാസർ തുടങ്ങിയവർ നേതൃത്വം നൽകി. കെ.എസ്​.യു ​പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ചെങ്ങന്നൂര്‍: ആലപ്പുഴയില്‍ കെ.എസ്​.യു പ്രവര്‍ത്തകരെ ​പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച്​ കെ.എസ്​.യു ​പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ഹരി ഗ്രാമം അധ്യക്ഷത വഹിച്ചു. സാലറി കട്ട് നീക്കം ഉപേക്ഷിക്കണം ഹരിപ്പാട്: വീണ്ടും സാലറി കട്ട് ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളജ് മിനിസ്​റ്റീരിയൽ സ്​റ്റാഫ്‌ ഫെഡറേഷൻ ഇതര അനധ്യാപക സംഘടനയും ചേർന്ന് പ്രതിഷേധ പരിപാടി നടത്തി. കേരള യൂനിവേഴ്സിറ്റി സെനറ്റ്​ അംഗം എസ്. ജയറാം ഉദ്ഘാടനം ചെയ്തു. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വീടുകയറി ആക്രമിച്ചതിൽ പ്രതിഷേധം ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ മാർക്കറ്റ് ബ്രാഞ്ച് സെക്രട്ടറി തൈവടയിൽ ബാബുവി​ൻെറ ഭാര്യ ഷീജ, മകൻ റോഷൻ ഫിലിപ്, ഉഴത്തിൽ ആൽബിൻ എന്നിവരെ ബി.എം.എസ് പ്രവർത്തകർ വീടുകയറി ആക്രമിച്ചതിൽ പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ഏരിയ കമ്മിറ്റി സെക്രട്ടറി എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. എ.ജി. ഷാനവാസ് അധ്യക്ഷത വഹിച്ചു. എം.കെ. മനോജ്, വി.വി. അജയൻ, യു. സുഭാഷ്, ടി.കെ. സുഭാഷ്, കെ.കെ. ചന്ദ്രൻ, അനിൽകുമാർ, ടി.കെ. സുരേഷ്, രാജു പറങ്കാമൂട്ടിൽ എന്നിവർ സംസാരിച്ചു. കുടിവെള്ള യൂനിറ്റ് സമർപ്പിച്ചു ചെങ്ങനൂർ: കുളനടയിലെ കോവിഡ് ഫ​സ്​റ്റ്​ ലൈ​ൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് വാട്ടർ പ്യൂരിഫയർ വിത്ത് ഡിസ്പെൻസർ കൈമാറി. റോട്ടറി ഡിസ്ട്രിക്ട്​ 3211​ൻെറ ഈ വർഷത്തെ പദ്ധതി വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് രാജീവ് വേണാട് അധ്യക്ഷത വഹിച്ചു. കുളനട ഗ്രാമപഞ്ചായത്ത് ആരോഗ്യ ​സ്ഥിരം സമിതി ചെയർമാൻ മോഹൻ ദാസ്, ക്ലബ് ചാർട്ടർ പ്രസിഡൻറ് രാജേഷ് കുമാർ, സെക്രട്ടറി എം.എസ്. ഷമീം റാവുത്തർ, ട്രഷറർ പി.സി. തോമസ്, ഗോപകുമാർ ആനന്ദവാടി, ദിലീപ് കുമാർ, ഹരി ഭാവന, ഹരികൃഷ്ണൻ, സുകു, സിദ്ദീഖ് മൈലാഞ്ചി, മുഹമ്മദ് കാജാ തുടങ്ങിയവർ സംസാരിച്ചു. ​െചങ്ങന്നൂരിൽ 44 ലക്ഷത്തി​ൻെറ തെരുവുവിളക്ക് പദ്ധതി ചെങ്ങന്നൂര്‍: നഗരസഭ പ്രദേശത്ത് 44 ലക്ഷം രൂപയുടെ തെരുവുവിളക്ക് സ്ഥാപിക്കല്‍ പദ്ധതിക്ക്​ തുടക്കമായി. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം 90 വാട്‌സി​ൻെറ എല്‍.ഇ.ഡി ലൈറ്റുകള്‍, വിവിധ വാര്‍ഡുകളിലെ പോ​സ്​റ്റുകളില്‍ 738 എല്‍.ഇ.ഡി ലൈറ്റുകളും 22 മിനിമാ​സ്​റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. പ്ലാന്‍ഫണ്ട്, ശബരിമല ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലൈറ്റുകള്‍ പൂർണമായും സ്ഥാപിക്കുന്നതോടെ തെരുവുവിളക്കുകള്‍ സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരമാകുമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി വള്ളികുന്നം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷ സമ്മേളനം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജി. രാജീവ്കുമാർ അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ പിള്ള, ചിറപ്പുറത്ത് മുരളി, വള്ളികുന്നം ഷൗക്കത്ത്, മഠത്തിൽ ഷുക്കൂർ, നന്ദനം രാജൻ പിള്ള, എം.കെ. ബിജുമോൻ, രാധാകൃഷ്ണപിള്ള, മോട്ടി, യൂസുഫ് വട്ടക്കാട്, ടി.ഡി. വിജയൻ, ലതിക തുടങ്ങിയവർ സംസാരിച്ചു. ഉമ്മൻ ചാണ്ടി അനുമോദന സമ്മേളനം ആലപ്പുഴ: നിയമസഭ സാമാജികത്വത്തി​ൻെറ സുവർണജൂബിലി ആഘോഷിക്കുന്ന ഉമ്മൻ ‌ചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ആലപ്പുഴ എ.വി.ജെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദന സമ്മേളനം നടത്തി. ഉമ്മൻ ‌ചാണ്ടിയുടെ സഹപാഠിയും അക്കാലത്ത് കെ.എസ്.യു നേതാവുമായിരുന്ന ഡോ. പി.ടി. സക്കറിയ കേക്ക് മുറിച്ച്​ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ് അധ്യക്ഷത വഹിച്ചു. എസ്. ഗോപകുമാർ സ്വാഗതം പറഞ്ഞു. പി.ജെ. മാത്യു, നോർത്ത് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ്‌ സിറിയക് ജേക്കബ്, ഡി.സി.സി അംഗങ്ങളായ അനിൽ മാത്യു, സി. സുഭാഷ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറുമാരയ ഷഫീഖ്, ബെന്നി ജോസഫ്, പി.പി. രാഹുൽ, ആൻറണി ജോസഫ്, ടോമിച്ചൻ മേത്തശ്ശേരി, ടോമി കടവൻ, ബാവ, ജോസ്‌കുട്ടി തുമ്പോളി, ഇസ്മായിൽ, മാർട്ടിൻ, താജു തുടങ്ങിയവർ സംസാരിച്ചു. കെ.സി. നായരെ അനുസ്മരിച്ചു ചാരുംമൂട്: കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറായിരിക്കെ സമരമുഖത്ത് കുഴഞ്ഞുവീണ്​ നിര്യാതനായ കെ.സി. നായരുടെ 14ാം ചരമ വാർഷികം ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ജില്ല പ്രസിഡൻറ് എൻ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.ജി. പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം. ജോഷ്വ, ജില്ല കമ്മിറ്റി അംഗം ആർ. പത്മാധരൻ നായർ, കെ.ജി. മാധവൻ പിള്ള, ജെ. രാമചന്ദ്രൻ പിള്ള, വി. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.