തണ്ണീര്‍മുക്കത്ത്​ മുഴുവന്‍ പേരും നെഗറ്റിവായി

ചേർത്തല: തണ്ണീര്‍മുക്കം പഞ്ചായത്തിൽ വ്യാഴാഴ്ച നൂറ് പേർക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ മുഴുവന്‍ പേരും നെഗറ്റിവായി. ആലപ്പുഴ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള മൊബൈല്‍ കോവിഡ് പരിശോധന സംഘത്തി​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രാമപഞ്ചായത്തില്‍ വീടുകളിൽ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ടെലിമെഡിസിന്‍ സംവിധാനത്തോടുകൂടിയുള്ള ഗൃഹചികിത്സാ രീതി നടപ്പാക്കി. ദിവസേന ഫോണ്‍ മു​േഖന അന്വേഷണവും ടെലിമെഡിസിൻ സംവിധാനത്തോടു കൂടിയുള്ള ചികിത്സയും ഫിങ്കര്‍ പള്‍സ് ഒക്​സി മീറ്റർ അളവ് റിപ്പോര്‍ട്ടിലൂടെയും പ്രവര്‍ത്തനം വിജയകരമാകുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.അമ്പിളി പറഞ്ഞു. ഇതിനായി 50 ഫിങ്കര്‍ പള്‍സ് ഓക്‌സീമീറ്റര്‍ കൂടി വാങ്ങുമെന്ന്​ പഞ്ചായത്ത്​ പ്രസിഡൻറ് പി.എസ്. ജ്യോതിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.