പിണറായി രാജ്യദ്രോഹി -ബി.ജെ.പി

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കടത്തുകാരൻ മാത്രമല്ല, രാജ്യദ്രോഹികൂടിയാണെന്ന് ബി.ജെ.പി ദക്ഷിണമേഖല അധ്യക്ഷൻ കെ. സോമൻ. പരിശുദ്ധ ഖുർആനെ സ്വർണക്കടത്തിന്​ മറയാക്കി രാജ്യദ്രോഹത്തിന്​ കൂട്ടുനിന്ന കെ.ടി. ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സ്വർണക്കടത്തിലുള്ള മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാവുകയാണ്. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ എം.വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ദേശീയസമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ല ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ, ജി. വിനോദ് കുമാർ, എൽ.പി. ജയചന്ദ്രൻ, ടി. സജീവ് ലാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.