ഉച്ചയൂണ് കൂട്ടായ്മയുടെയും നാട്ടുകാരുടെയും കരുതലിൽ ബിന്ദുവിന് മംഗല്യം

ഹരിപ്പാട്: നാട്ടുകാരുടെ കരുതലിൽ ബിന്ദുവിന്​ മംഗല്യം. അകംകുടി ആശാരിപറമ്പിൽ തറയിൽ പരേതരായ കേശവ​ൻെറയും ഭാരതിയുടെയും ഏഴുമക്കളിൽ ഇളയവളായ ബിന്ദുവാണ് (36) കാർത്തികപ്പള്ളി കേന്ദ്രമായി വർഷങ്ങളായി പ്രവർത്തിക്കുന്ന 'കരുതൽ' ഉച്ചയൂണ് കൂട്ടായ്മയുടെയും നാട്ടുകാരുടെയും കൂട്ടായ്മയിൽ ഇന്നലെ വിവാഹിതയായത്. ചേപ്പാട് കാഞ്ഞൂർ സ്വദേശി മധുവാണ് ബിന്ദുവിന് താലിചാർത്തിയത്. മേസ്തിരിപ്പണിക്കാരനായ മധുവി​ൻെറ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. വിവാഹം നിശ്ചയിച്ചെങ്കിലും വിവാഹാവശ്യത്തിനുള്ള ചെലവ് ബിന്ദുവി​ൻെറ ബന്ധുക്കൾക്ക്​ താങ്ങാവുന്നതിൽ ഏറെയായിരുന്നു. ഇവരുടെ വിഷമസ്ഥിതി കേട്ടറിഞ്ഞാണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ബിന്ദുവിനുള്ള വിവാഹവസ്ത്രം, പന്തൽ, മണ്ഡപം, വിവാഹസദ്യ മുതലായവയുടെ ചെലവ്​ കരുതൽ ഉച്ചയൂണ് കൂട്ടായ്മ ഏറ്റെടുത്തു. ഇതുൾ​െപ്പടെ പന്ത്രണ്ടോളം വിവാഹങ്ങളും വീടില്ലാതിരുന്ന ഇരുപത്തഞ്ചോളം നിർധന കുടുംബങ്ങൾക്ക് വീടുകളൊരുക്കിയും അർബുദ, കിഡ്നി രോഗികൾക്ക് ആശ്രയവും പഠിക്കാൻ മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സഹായങ്ങളും ഷാജി കെ. ഡേവിഡും കരുതൽ ഉച്ചയൂണ് കൂട്ടായ്മയും ഏറ്റെടുത്തിട്ടുണ്ട്​. കഴിഞ്ഞ ദിവസം നടുവട്ടത്തും യുവതിയുടെ വിവാഹം കരുതൽ ഉച്ചയൂണ് കൂട്ടായ്മ ഏറ്റെടുത്തിരുന്നു. apl VIVAAHAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.