കോവിഡ് നിരീക്ഷണത്തിനിടെ ദുരിതത്തിലായ കുടുംബത്തിന്​ അജീഷി​െൻറ ധൈര്യം തുണയായി

കോവിഡ് നിരീക്ഷണത്തിനിടെ ദുരിതത്തിലായ കുടുംബത്തിന്​ അജീഷി​ൻെറ ധൈര്യം തുണയായി ഹരിപ്പാട്: ക്വാറൻറീനിൽ കഴിയുന്നതിനിടെ വൈദ്യുതി തകരാർ മൂലം ദുരിതത്തിലായ കുടുംബത്തിന് അജീഷി​ൻെറ ധൈര്യം തുണയായി. കാർത്തികപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ മഹാദേവികാട് ഭാഗത്ത് വീട്ടിനുള്ളിൽ കോവിഡ്നിനിരീക്ഷണത്തിൽ കഴിഞ്ഞു വന്ന ഭർത്താവും ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിനാണ് അവിചാരിതമായുണ്ടായ വൈദ്യുതി തകരാർ ദുരിതം തീർത്തത്. വിവരം വാർഡ് മെംബർ ഉല്ലാസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിച്ചു. ഇവർ രണ്ട് ദിവസം കിണഞ്ഞു പരിശ്രമിച്ചിട്ടും പ്രദേശത്തുള്ള ഇലക്ട്രീഷ്യൻമാർ ആരും പണി ഏറ്റെടുക്കാൻ തയാറായില്ല. ഒടുവിൽ തൊട്ടടുത്തുള്ള കാർത്തിപ്പള്ളി പുതുക്കുണ്ടം അമരാവതിയിൽ അജീഷ് (കണ്ണൻ-32) പണി ഏറ്റെടുക്കുകയായിരുന്നു. പഞ്ചായത്തിൽനിന്നും നൽകിയ പി.പി കിറ്റ് ധരിച്ച് വീട്ടിനുള്ളിൽ പ്രവേശിച്ചാണ് അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിച്ചത് . രണ്ട് ദിവസം കടുത്ത ദുരിതമാണ് വൈദ്യുതി മുടക്കം മൂലം തങ്ങൾ അനുഭവിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. അജീഷിന് വീട്ടുകാരും വാർഡ് മെംബറും ആരോഗ്യ പ്രവർത്തകരും നന്ദി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.