കടയുടമയുടെ സമ്പർക്ക പട്ടിക​: തുണിക്കടയിൽ വന്നവരിൽ 'എം.എസ്.​ ധോണി'യും

ഹരിപ്പാട്: തുണിക്കടയിലെ സന്ദർശക ലിസ്​റ്റ് പരിശോധിക്കാനെത്തിയ ആരോഗ്യപ്രവർത്തകർ ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ പേര് കണ്ട് ഞെട്ടി. കടയുടമക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ആരോഗ്യപ്രവർത്തകർ കടയിൽ വന്നുപോയവർ ആരൊക്കെയാ​ണെന്ന്​ അറിയാൻ എത്തിയത്​. 300 ​േപരിൽ ഒരാൾ എം.എസ്. ധോണിയായിരുന്നു. മൊബൈൽ നമ്പറിൽ വിളിച്ചപ്പോഴാണ് പേര് വ്യാജമാണെന്ന് അറിയുന്നത്. ഉത്തരേന്ത്യയിൽനിന്ന് എത്തിയ ഒരു ഡോണി പറ്റിച്ച പണിയാണിതെന്ന് ഒടുവിൽ മനസ്സിലായി. ഇത്തരത്തിൽ പല വ്യാജപേരുകളും നമ്പറുകളും സന്ദർശക ലിസ്​റ്റിൽ കാണാറുണ്ടെന്ന്​ ആരോഗ്യപ്രവർത്തകർ പറയുന്നു. ഇത് ജോലിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടി വേണമെന്നും അവർ അഭിപ്രായപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.