കടുവിനാൽ സമൃദ്ധി പച്ചക്കറിവിപണിക്ക് സ്വന്തം കെട്ടിടം; ഉദ്ഘാടനം നാളെ

ചാരുംമൂട്: വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന കടുവിനാൽ സമൃദ്ധി എ ഗ്രേഡ് പച്ചക്കറി വിപണിക്ക് സ്വന്തം കെട്ടിടം. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീത മധു മുൻകൈയെടുത്താണ് ഫണ്ട് അനുവദിച്ചത്. 2015ൽ പ്രവർത്തനം ആരംഭിച്ച വിപണിക്ക് കെട്ടിടം നിർമിക്കുന്നതിനായി രണ്ടുവർഷം മുമ്പാണ് കാഞ്ഞിരത്തിൻമൂട് ജങ്ഷന് സമീപം സ്ഥലം വാങ്ങിയത്. വള്ളികുന്നം കൃഷിഭവ​ൻെറ മേൽനോട്ടത്തിൽ ജി. ദശപുത്രൻ പ്രസിഡൻറായ 15 അംഗ ഭരണസമിതിയാണ് വിപണിയുടെ പ്രവർത്തനം നടത്തുന്നത്. 238 കർഷകരാണ് അംഗങ്ങളായുള്ളത്. പുതിയ കെട്ടിടം ശനിയാഴ്ച രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.