വ്യാജ ഒപ്പിട്ട മിനിറ്റ്​സ്​ ഹാജരാക്കി ബാങ്ക്​ നിക്ഷേപം തട്ടിയെന്ന്​

അമ്പലപ്പുഴ: വ്യാജ ഒപ്പിട്ട മിനിറ്റ്​സ്​ ഹാജരാക്കി സംഘടനയുടെ ബാങ്ക് നിക്ഷേപം തട്ടിയതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 16ാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹോദര സ്നേഹ കൂട്ടായ്മയുടെ പണമാണ് സെക്രട്ടറിയും പ്രസിഡൻറും ചേർന്ന് പിൻവലിച്ചത്. ഇവർക്കെതി​െര അംഗങ്ങൾ പുന്നപ്ര ​െപാലീസിന് പരാതി നൽകി. ഫെഡറൽ ബാങ്ക്​ പുന്നപ്ര ശാഖയിൽ ഉണ്ടായിരുന്ന തുകയാണ് പിൻവലിച്ചത്. ബാങ്ക് ഇടപാടുകൾ കൃത്യമായി നടക്കാതിരുന്നതിനാൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന ബാങ്ക് അധികൃതരുടെ നിർദേശത്തെത്തുടർന്നാണ് പണം പിൻവലിച്ചതെന്നാണ് ഇരുവരും ​െപാലീസിനോട് പറഞ്ഞത്. തുക തിരികെ നിക്ഷേപിക്കാമെന്ന്് പറഞ്ഞെങ്കിലും വ്യാജ ഒപ്പിട്ടതി​ൻെറ പേരിൽ നിയമനടപടികൾ സ്വീകരിക്കണമെന്ന നിലപാടിലാണ് പരാതിക്കാർ. ​ഡ്രൈവിങ് ലൈസൻസി​ലെ ഫോ​ട്ടോ മാറി അമ്പലപ്പുഴ: പുതുക്കിലഭിച്ച ഡ്രൈവിങ്​ ലൈസൻസിലെ ചിത്രം കണ്ട്​ ഉടമ ഞെട്ടി. ത​ൻെറ ചിത്രത്തിന്​ പകരം അപരിചിതനായ ഏ​തോ ഒരാൾ. അമ്പലപ്പുഴ കാക്കാഴം മൂസാംപറമ്പിൽ അബ്​ദുൽ മജീദി​ൻെറ ലൈസൻസിലാണ് ഫോട്ടോ മാറിയത്. മൂന്നുമാസം മുമ്പ്​​ സുഹൃത്ത് മുഖേനയാണ്​ പുതുക്കാൻ കൊടുത്തത്. ബുധനാഴ്ചയാണ്​ തപാലിൽ ലൈസൻസ് ലഭിച്ചത്​. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.