ബയോ ഫ്ലോക് മത്സ്യകൃഷിക്ക് തുടക്കം

അരൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഫിഷറീസ് വകുപ്പി​ൻെറയും ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണത്തോടെ ആധുനിക രീതിയിലുള്ള ബയോ ഫ്ലോക് മത്സ്യകൃഷിക്ക് തുടക്കമായി. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിലായി 150 യൂനിറ്റാണ് പ്രവർത്തനം തുടങ്ങുന്നത്. 40 ശതമാനം സബ്സിഡിയോടെയാണ്​ യൂനിറ്റ് ആരംഭിക്കുന്നത്. ഒരു യൂനിറ്റ് തുടങ്ങാൻ അര സൻെറ്​ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഓക്സിജൻ യൂനിറ്റ്, വെള്ളം ശുചീകരണം എന്നിവയടക്കം വിളവെടുപ്പുവരെ 1.38 ലക്ഷം രൂപയാണ്​ ചെലവാകുന്നത്. ഒരു യൂനിറ്റിൽ 1250 ഗിഫ്റ്റ് തി​േലാപ്പിയ കുഞ്ഞുങ്ങളെ വളർത്താൻ കഴിയും. വിളവെടുപ്പിന്​ ആറുമാസം വേണ്ടി വരും. 500 മുതൽ 600 ഗ്രാം വരെ മത്സ്യത്തിന്​ തൂക്കം ലഭിക്കുമെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. കുത്തിയതോട് പഞ്ചായത്തിൽ രണ്ട്​ യൂനിറ്റും അരൂരിൽ അഞ്ച്​ യൂനിറ്റുമാണ് തുടങ്ങിയത്. കായംകുളത്ത്​ രോഗികൾ കൂടുന്നു കായംകുളം: നിയന്ത്രണങ്ങൾ കാറ്റിൽ പറന്നതോടെ നിയോജക മണ്ഡലത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. 55 പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. രണ്ടുപേർ മരണത്തിനും കീഴടങ്ങി. നഗരപരിധിയിൽ മാത്രം 27 പേർക്കാണ് രോഗം ബാധിച്ചത്. ദേവികുളങ്ങര പഞ്ചായത്തിൽ 11ഉം കൃഷ്ണപുരത്ത് എട്ടുപേർക്കും രോഗം കണ്ടെത്തി. ചെട്ടികുളങ്ങര ആറ്, പത്തിയൂർ രണ്ട്, ഭരണിക്കാവ് ഒന്ന് എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ രോഗനിരക്ക്. ടൗണിലും പത്തിയൂർ പഞ്ചായത്തിലുമായാണ് രണ്ടുപേർ മരിച്ചത്. കൃഷ്ണപുരം പഞ്ചായത്തിൽ കാപ്പിൽ കുറ്റിപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചും സമീപ വീട്ടിലെ രണ്ടുപേർക്കുമാണ് കോവിഡ് ബാധിച്ചത്. ഇതിലൊരാൾ തിരുവനന്തപുരത്ത് വിവാഹച്ചടങ്ങിൽ സംബന്ധിച്ചതാണ് പകർച്ചക്ക് കാരണമായത്. ദേവികുളങ്ങരയിൽ വിദേശത്ത് പോകാൻ സ്രവപരിശോധനക്ക് വിധേയരായ ഒരു കുടുംബത്തിലെ ഏഴുപേർക്കാണ് രോഗം കണ്ടെത്തിയത്. നിയോജകമണ്ഡലത്തിൽപ്പെട്ട 207 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ഒമ്പതുപേരാണ് മരിച്ചത്. 714 പേരിൽ രോഗം കണ്ടെത്തി. നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ചടങ്ങുകളും യാത്രകളുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.