ക്വാറൻറീനിൽ കഴിഞ്ഞ വയോധികൻ മരിച്ചു

എലിക്കുളം: ബംഗളൂരുവിൽനിന്ന്​ എത്തി ക്വാറൻറീനിൽ കഴിയവേ വയോധികൻ മരിച്ചു. എലിക്കുളം നടയ്ക്കൽ ടി.പി. പ്രഭാകരൻ നായരാണ്​ (83) മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. മകളോടൊപ്പം ബംഗളൂരുവിൽ താമസിക്കുകയായിരുന്ന ഇദ്ദേഹം നാട്ടിലെത്തി ക്വാറൻറീനിൽ പ്രവേശിക്കുകയായിരുന്നു. ഭാര്യ: രമാദേവി. മക്കൾ: ശ്രീകുമാർ പി. നായർ (സ്‌മൈൽ ക്രാഫ്റ്റ് ഡൻെറൽ സൊലൂഷൻ, തൃശൂർ), ശ്രീജ പി. നായർ (നബാർഡ്, ബംഗളൂരു). മരുമക്കൾ: സബിത (മണ്ണുത്തി), സുദീപ് എസ്. നായർ. മൃതദേഹം കോവിഡ് പരിശോധനക്ക്​ ആരോഗ്യവകുപ്പ് അധികൃതർ മോർച്ചറിയിലേക്ക് മാറ്റി. പരിശോധനഫലം ലഭിച്ചശേഷം സംസ്‌കാരം നടത്തും. KTG-TP PRABHAKARAN NAIR 83 എലിക്കുളം നടയ്ക്കൽ ടി.പി. പ്രഭാകരൻ നായർ -83

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.