ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ലഘുലേഖ

അമ്പലപ്പുഴ: കോവിഡ് ആശങ്കയിൽ കഴിയുന്ന . ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തി​ൻെറ നേതൃത്വത്തിലാണ് ലഘുലേഖ പുറത്തിറക്കിയത്. ഹൃദ്രോഗികൾക്ക് പ്രയോജനപ്പെടുന്ന നിരവധി നിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എസ്. ശിവദാസി​ൻെറ നേതൃത്വത്തിൽ അസിസ്​റ്റൻറ്​ പ്രഫസർ ഡോ. എം. സുബൈർകുഞ്ഞ്, ഡോ. രമ്യാദാസ്, സ്​റ്റാഫ് നഴ്‌സ് സ്നേഹ ബേബി, ടെക്നോളജിസ്​റ്റുകളായ ദിവ്യ, അർജുൻ എന്നിവർ ചേർന്നാണ് ലഘുലേഘ തയാറാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ ലഘുലേഖ പ്രകാശനം ചെയ്​തു. ചിത്രം: AP61 Leghulekha മെഡിക്കൽ കോളജ്​ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ ലഘുലേഖ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.