കുഴഞ്ഞുവീണ്​ മരിച്ച ഭിക്ഷാടകന്​ കോവിഡ്

ചെങ്ങന്നൂർ: മാന്നാർ പരുമല പാലത്തിന്​ താഴെ രണ്ടു പതിറ്റാണ്ടിലേറെയായി ഭിക്ഷാടനം നടത്തിവന്ന വികലാംഗൻ കുഴഞ്ഞുവീണ്​ മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡാണ് മരണകാരണമെന്ന് തെളിഞ്ഞു. ഏകദേശം 70 വയസ്സുള്ള ഇദ്ദേഹത്തിന്​ ബന്ധുക്കളാരുമില്ല. ദേവസ്വം ബോർഡ് പമ്പ കോളജ് റോഡിൽ തുണ്ടിയിൽ ബിൽഡിങ്ങി​ൻെറ വരാന്തയിലായിരുന്നു കിടപ്പ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൃതദേഹം പത്തനംതിട്ട ജില്ല ആശുപത്രി മോർച്ചറിയിൽ. സംസ്​കാരം ചൊവ്വാഴ്ച കടപ്ര പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഇദ്ദേഹം ബന്ധപ്പെട്ടിരുന്നതായി കരുതുന്ന തട്ടുകട, പച്ചക്കറി ഉൾ​െപ്പടെ മൂന്ന്​ കടകൾ അടപ്പിച്ചു. പത്തോളം പേർ നിരീക്ഷണത്തിൽ കഴിയാനായി ആരോഗ്യ വകുപ്പ്​ നിർദേശം നൽകി. സ്ഥിരമായി ഭക്ഷണം നൽകി വന്നിരുന്ന യുവതിയെ കണ്ടെത്താനായില്ല. ചിത്രം: APG52 Bhikshadakan കുഴഞ്ഞുവീണ്​ മരിച്ച ഭിക്ഷാടകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.