മലർവാടി ബാലസംഘം അനുമോദന യോഗം

ആലപ്പുഴ: മലർവാടി ബാലസംഘം ആലപ്പുഴ ഏരിയ സമിതി വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. ചിത്രരചന മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയ എസ്. പാർവതി, ജില്ലതലത്തിൽ വിജയികളായ പാർവതി, അൽഫിയ അനീഷ്, നസ്​ലിൻ നഹാസ്, സി. അഭിരാമി, എൻ. നീഹാർ, എ. വൃന്ദ, ശ്രീലക്ഷ്മി, രിസ്​വാൻ വായന മത്സരവിജയികളായ സൈറ സിയാദ്, സയാൻ സവാദ്, മിസ്ന, അലീന, സഫ ഇക്ബാൽ, ഫാത്തിമ സെൽവ എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത്. ഏരിയ രക്ഷാധികാരി ഫൈസൽ റഷീദ് ഉദ്ഘാടനം ചെയ്തു. ആർട്ടിസ്​റ്റ്​ ഷിബു ബഷീർ അനുമോദന പ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. ഏരിയ സെക്രട്ടറി സിയാദ് കോയ അധ്യക്ഷതവഹിച്ചു. ഏരിയ കോഓഡിനേറ്റർ കെ.ബി. ഇഖ്ബാൽ സ്വാഗതം പറഞ്ഞു. ചിത്രം: AP60 malarvadi മലർവാടി ബാലസംഘം ചിത്രരചന-വായന മത്സരവിജയികൾ സംഘാടകരോടൊപ്പം മാധ്യമപ്രവർത്തകരെ ആദരിച്ചു ചാരുംമൂട്: പ്രസ്​ക്ലബി​ൻെറ രജത ജൂബിലി ഉദ്ഘാടനവും മാധ്യമ പ്രവർത്തകരെ ആദരിക്കലും ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്. ജമാൽ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തനത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട ചാരുംമൂട്ടിലെ ആദ്യകാല ലേഖകരായ നൂറനാട് മധു (മംഗളം), വാഹിദ് കറ്റാനം (മാധ്യമം), ഡി. രാജേഷ് കുമാർ (മാതൃഭൂമി), അനിൽ പി. ജോർജ് ( മലയാള മനോരമ), ആർ. ശിവപ്രസാദ് (ദേശാഭിമാനി) എന്നിവരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ്. രവി ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ കെ.കെ. ഷാജു, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ്, സാഹിത്യ പോഷിണി ചീഫ് എഡിറ്റർ ചുനക്കര ജനാർദനൻ നായർ, എം.എസ്. സലാമത്ത്, ഗിരീഷ് അമ്മ, വള്ളികുന്നം പ്രഭ, പി. മോഹനൻ പിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ AP62 rajatha jubilee മാധ്യമ പ്രവർത്തനത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ട ചാരുംമൂട്ടിലെ പത്രലേഖകരെ പ്രസ് ക്ലബി​ൻെറ രജത ജൂബിലി ഉദ്ഘാടന ചടങ്ങിൽ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.