ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ മേഖലയിലെ തൊഴിലാളികൾ ഉപവസിക്കും

ആലപ്പുഴ: കോവിഡ്​ പശ്ചാത്തലത്തിൽ ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ കലാമേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ സാധ്യതയാകുന്നതുവരെ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകണമെന്ന്​ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡപ്രകാരം ഇൗ മേഖലയിലുള്ളവർക്കും ജോലി ചെയ്യാൻ സാധ്യതയൊരുക്കണമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് തിരുവോണനാളിൽ ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ കലാമേഖല കുടുംബങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് ഉപവസിക്കുമെന്ന്​ കേരള സ്​റ്റേറ്റ്​ ഹയർ ഗുഡ്​സ്​ ഓണേഴ്​സ്​ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സലിം മുരുക്കുംമൂട്, കേരള ലൈറ്റ്​ ആൻഡ്​ സൗണ്ട്​സ്​ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ ശശിയപ്പൻ, ശബ്​ദകലാ ചാരിറ്റബിൾ ട്രസ്​റ്റ്​ കൺവീനർ എം.കെ. മംഗളാനന്ദൻ, ചെയർമാൻ മധു പുന്നപ്ര എന്നിവർ പ​റഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.