രോഗിയായ വീട്ടമ്മക്ക് ചികിത്സക്കൊപ്പം വീടും

ചാരുംമൂട് : ആദിക്കാട്ടുകുളങ്ങരയിൽ രോഗിയായ വീട്ടമ്മക്ക് ചികിത്സക്കൊപ്പം കിടപ്പാടവുമൊരുക്കി സഹായസമിതി മാതൃകയായി. ആദിക്കാട്ടുകുളങ്ങര കൈതക്കോട്ടയ്യത്ത് പടിഞ്ഞാറേക്കര നബീസത്തി​ൻെറ കാലിലുണ്ടായ അപൂർവ രോഗത്തി​ൻെറ ചികിത്സക്കാണ് ചികിത്സ സഹായസമിതി പ്രവർത്തനം തുടങ്ങിയത്. 11 ലക്ഷത്തോളം രൂപയാണ് ശേഖരിച്ചത്. എന്നാൽ, ചികിത്സ കഴിഞ്ഞ് അധികമുണ്ടായിരുന്ന 6,83,431 രൂപ ഉപയോഗിച്ച് ഇവർക്ക് വീടുകൂടി നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. താക്കോൽദാന ചടങ്ങ് ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹായസമിതി ചെയർമാൻ എ. നൗഷാദ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ഹൗസിങ്​ ബോർഡ് ചെയർമാൻ പി. പ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന വിജയൻ, ആദിക്കാട്ടുകുളങ്ങര മസ്ജിദ് ചീഫ് ഇമാം ഫഖ്​റുദ്ദീൻ അൽഖാസിമി, കൺവീനർ അജിഖാൻ, ട്രഷറർ ഷൈജു കിണറുവിള തുടങ്ങിയവർ പങ്കെടുത്തു. apl THAAKOL DHAANAM ആദിക്കാട്ടുകുളങ്ങര കൈതക്കോട്ടയ്യത്ത് നബീസത്തിന് ചികിത്സ സഹായ സമിതി നിർമിച്ച വീടി​ൻെറ താക്കോൽ കൈമാറുന്നു സുരക്ഷിത വ്യാപാരത്തിന് കൈകോർത്ത് വ്യാപാരികൾ ചാരുംമൂട്: 'സുരക്ഷിത വ്യാപാരത്തിനായി കൈകോർക്കാം' സന്ദേശവുമായി വ്യാപാരി വ്യവസായി സമിതി നൂറനാട് യൂനിറ്റ് നടപ്പാക്കുന്ന സാനി​െറ്റെസർ വിതരണം തുടങ്ങി. നൂറനാട് പൊലീസ് സ്‌റ്റേഷനിൽ എസ്.എച്ച്.ഒ വി.ആർ. ജഗദീഷ് യൂനിറ്റ് പ്രസിഡൻറ് എസ്. വിഷ്ണുവിന് നൽകി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ. ചന്ദ്രൻ, യൂനിറ്റ് സെക്രട്ടറി രാകേഷ് തുടങ്ങിയവർ പങ്കെടുത്തു. apl SURAKSHAA VYAAPAARAM 'സുരക്ഷിത വ്യാപാരത്തിനായി കൈകോർക്കാം' സന്ദേശവുമായി വ്യാപാരി വ്യവസായി സമിതി നൂറനാട് യൂനിറ്റ് നടപ്പാക്കുന്ന സാനിറ്റൈസർ പദ്ധതി നൂറനാട് പൊലീസ് എസ്.എച്ച്.ഒ വി.ആർ. ജഗദീഷ് ഉദ്ഘാടനം ചെയ്യുന്നു അയ്യൻകാളി ജന്മദിനാഘോഷം തുറവൂർ: അയ്യൻകാളിയുടെ ജന്മദിനാഘോഷം അരൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. ദലിത് കോൺഗ്രസ് പ്രസിഡൻറ് പി.ആർ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ കോൺഗ്രസ്​ പ്രസിഡൻറ് ദിലീപ് കണ്ണാടൻ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.