കലക്ടർ അന്ധകാരനഴി സന്ദർശിച്ചു

ആലപ്പുഴ: തീരദേശ മേഖലകളായ അന്ധകാരനഴി, അർത്തുങ്കൽ ഹാർബർ, ചെത്തി (കാറ്റാടി) എന്നിവിടങ്ങൾ കലക്ടർ എ. അലക്സാണ്ടർ സന്ദർശിച്ചു. കോവിഡി​ൻെറ പശ്ചാത്തലത്തിൽ ചെത്തി, അന്ധകാരനഴി എന്നിവിടങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ അടുപ്പിക്കാനുള്ള സൗകര്യം നൽകിയിരുന്നു.ഇവിടത്തെ സൗകര്യങ്ങളും നിയന്ത്രണങ്ങളും വിലയിരുത്താനും അർത്തുങ്കൽ ഹാർബറിൽ ഫിഷ് ലാൻഡിങ്​ സൻെററിനുള്ള സാധ്യത പരിശോധിക്കാനുമാണ് സന്ദർശനം നടത്തിയത്. മത്സ്യബന്ധന വള്ളങ്ങൾ കരയിൽ അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളും കലക്ടർ വിലയിരുത്തി. അന്ധകാരനഴി തെക്ക്​ പുലിമുട്ട് ഇടണമെന്നുള്ള ആവശ്യം മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചു. ചേർത്തല തഹസിൽദാർ ഉഷ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവരും കലക്ടർക്കൊപ്പം ഒപ്പമുണ്ടായിരുന്നു. apl collector 1 chethi PRD PHOTO APL collector 2 chethi PRD PHOTO ഫിഷ് ലാൻഡിങ് സൻെറർ സൗകര്യങ്ങൾ വിലയിരുത്താൻ കലക്ടർ എ. അലക്സാണ്ടർ കാറ്റാടി കടപ്പുറം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.