വഴിയോര കച്ചവടത്തിനെതിരെ റീട്ടെയിൽ ഫുട്‍വെയർ അസോസിയേഷൻ

ആലപ്പുഴ: വഴിയോര കച്ചവടത്തിനെതിരെ പ്രതിഷേധവുമായി കേരള റീട്ടെയിൽ ഫുട്‍വെയർ അസോസിയേഷൻ രംഗത്ത്​. വഴിയോരങ്ങളിലും വാഹനങ്ങളിലും ചെരിപ്പ്​ അടക്കമുള്ള സാധനങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നതുമൂലം വ്യവസ്​ഥാപിത മാർഗത്തിൽ വ്യാപാരം ചെയ്യുന്നവർ ബുദ്ധിമുട്ടിലാണെന്ന്​ അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഓൺലൈൻ വ്യാപാരവും ഗുണനിലവാരം കുറഞ്ഞ ചെരിപ്പുകളുടെ കച്ചവടവും മൂലം ഫുട്‍വെയർ മേഖല പ്രതിസന്ധിയിലാണ്. ഇതിനെതിരെ സമരത്തിനിറങ്ങുമെന്ന്​ അസോസിയേഷൻ യോഗം മുന്നറിയിപ്പ്​ നൽകി. ചെയർമാൻ ടിപ്ടോപ് ജലീൽ, ജനറൽ കൺവീനർ സാബു ജോർജ്, ട്രഷറർ അശ്വിൻ, വൈസ് ചെയർമാൻമാരായ ഫൈസൽ, നിബിൻ, ജോയൻറ്​ കൺവീനർ ഷാജി, ഷൈൻ, സെക്ര​േട്ടറിയറ്റ് അംഗങ്ങളായ നാഗേഷ്, ജോസുകുട്ടി, അമീർ, അജിത്, എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.