Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTവഴിയോര കച്ചവടത്തിനെതിരെ റീട്ടെയിൽ ഫുട്‍വെയർ അസോസിയേഷൻ
text_fieldsbookmark_border
ആലപ്പുഴ: വഴിയോര കച്ചവടത്തിനെതിരെ പ്രതിഷേധവുമായി കേരള റീട്ടെയിൽ ഫുട്‍വെയർ അസോസിയേഷൻ രംഗത്ത്. വഴിയോരങ്ങളിലും വാഹനങ്ങളിലും ചെരിപ്പ് അടക്കമുള്ള സാധനങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നതുമൂലം വ്യവസ്ഥാപിത മാർഗത്തിൽ വ്യാപാരം ചെയ്യുന്നവർ ബുദ്ധിമുട്ടിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഓൺലൈൻ വ്യാപാരവും ഗുണനിലവാരം കുറഞ്ഞ ചെരിപ്പുകളുടെ കച്ചവടവും മൂലം ഫുട്‍വെയർ മേഖല പ്രതിസന്ധിയിലാണ്. ഇതിനെതിരെ സമരത്തിനിറങ്ങുമെന്ന് അസോസിയേഷൻ യോഗം മുന്നറിയിപ്പ് നൽകി. ചെയർമാൻ ടിപ്ടോപ് ജലീൽ, ജനറൽ കൺവീനർ സാബു ജോർജ്, ട്രഷറർ അശ്വിൻ, വൈസ് ചെയർമാൻമാരായ ഫൈസൽ, നിബിൻ, ജോയൻറ് കൺവീനർ ഷാജി, ഷൈൻ, സെക്രേട്ടറിയറ്റ് അംഗങ്ങളായ നാഗേഷ്, ജോസുകുട്ടി, അമീർ, അജിത്, എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story