നിഷാദ്​ അബ്​ദുൽ കരീമിനെ അരൂക്കുറ്റി പഞ്ചായത്ത്​ പ്രസിഡൻറ്​ മുംതാസ്​ സുബൈർ പൊന്നാടയണിയിക്കുന്നു

വിദ്യാർഥികൾക്കായി ഇംഗ്ലീഷ് വാർത്ത: അധ്യാപകരുടെ സംരംഭം ഒരു വർഷം പൂർത്തിയാക്കി

അരൂക്കുറ്റി: വിവിധ ഭാഷകളിൽ വിദ്യാർഥികൾക്കായി ദിനേന വാർത്തകൾ തയാറാക്കി അയക്കുന്ന ഒരുകൂട്ടം അധ്യാപകരുടെ സംരംഭം ഒരു വർഷം പൂർത്തിയാക്കി. ഇംഗ്ലീഷിൽ വാർത്ത തയാറാക്കിയായിരുന്നു തുടക്കം. സ്​കൂൾ അസംബ്ലികളിൽ വായിക്കാൻ കഴിയുംവിധം ദിവസവും രാവിലെ ആറരക്ക്​ വാർത്ത തയാറാക്കി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അംഗങ്ങളായ വിവിധ വാട്​സ്​ആപ്​ ഗ്രൂപ്പുകളിലേക്കാണ്​​ അയക്കുന്നത്​.

ചേർത്തല സൗത്ത്​ ഗവ. ഹയർ സെക്കൻഡറി സ്​കൂളിലെ അധ്യാപകൻ വടുതല നദുവത്ത്​ നഗർ സ്വദേശി നിഷാദ്​ അബ്​ദുൽകരീം തുടങ്ങിവെച്ച ഈ സംരംഭം വൻ സ്വീകാര്യത നേടിക്കഴിഞ്ഞു. ഫാമിലി ഗ്രൂപ്പുകളിൽവരെ ​ഷെയർ ചെയ്യപ്പെടുന്ന ഇത് വിദ്യാർഥികൾക്ക്​ ഏറെ പ്രയോജനപ്പെടുന്നുണ്ട്​. വാർത്തകളിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ്​ വാക്കുകളും പ്രയോഗങ്ങളും ഉദാഹരണ സഹിതം ഇതിൽ പരിചയപ്പെടുത്തുകയും ചെയ്യും.

അന്തർദേശീയ ന്യൂസ്​ ഏജൻസികൾക്കു പുറമെ 'മാധ്യമം' ഉൾപ്പെടെ പത്രങ്ങളുടെ ഓൺലൈൻ സൈറ്റുകളാണ്​ വാർത്തകൾക്ക്​ അവലംബിക്കുന്നത്​. ഇംഗ്ലീഷ് വാർത്ത തയാറാക്കുന്നതിൽ കെ.എൻ. സജീവ്, ലാൽജി ഡാനിയൽ, അരുൺ ലക്ഷ്മൺ, സി.കെ. രാധാകൃഷ്ണൻ, റൂബിയ ടീച്ചർ, സി.കെ. നഹാൻ എന്നിവരും പങ്കാളികളാകുന്നുണ്ട്​. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ എന്ന കൂട്ടായ്​മ മുൻകൈയെടുത്ത്​ പിന്നീട്​ മറ്റ്​ ഭാഷകളിലും വാർത്ത തയാറാക്കാൻ തുടങ്ങി. ഫോർട്ട്​െകാച്ചി സാന്താക്രൂസ്​ ഹൈസ്​കൂൾ ഹെഡ്​മിസ്​ട്രസ്​ ടി.പി. സോഫിയ ​ഇംഗ്ലീഷ്​ വാർത്ത വായിച്ച്​ ശബ​്​ദസന്ദേശമായും ഗ്രൂപ്പുകളിൽ അയക്കുന്നുണ്ട്​.

തൃപ്പൂണിത്തുറ ഉമ ടീച്ചർ ഹിന്ദിയിലും ജവാദ് മാസ്​റ്റർ തുറവൂർ അറബിയിലും ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോഓഡിനേറ്റർ പി.എം. സുബൈർ മലയാളത്തിലും വാർത്ത തയാറാക്കി അയക്കുന്നുണ്ട്​. ചിന്താവിഷയവുമായി വടുതല കെ.എം. ജസീനയും ആഴ്ചതോറും പത്രത്തിൽ വരുന്ന വാർത്തകളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവുമായി പി.എ. അൻസാരി മാസ്​റ്റർ പാണാവള്ളിയും കൃഷിപാഠം, പുസ്തകവായനയുമായി റീന നിക്ലാവോസും ഈ കൂട്ടായ്​മയിൽ സഹകരിക്കുന്നുണ്ട്​.

ഇംഗ്ലീഷ്​ വാർത്ത അവതരണം ഒരു വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച്​ നിഷാദ്​ അബ്​ദുൽ കരീമിനെ ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ ആദരിച്ചു. അരൂക്കുറ്റി പഞ്ചായത്ത്​ പ്രസിഡൻറ്​ മുംതാസ്​ സുബൈർ പൊന്നാടയണിയിച്ചു. പഞ്ചായത്ത്​ അംഗം ദീപ സന്തോഷ്​, പി.എം. സു​ൈബർ, ദിലീപ്​ ഇടത്തിൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.