കടലിൽ കാണാതാ​യ ആൾക്കായി തിരച്ചിൽ ഊർജിതമാക്കും

അമ്പലപ്പുഴ: പറവൂരിൽ കടലിൽ കാണാതായ വിദ്യാർഥി അലനെ കണ്ടെത്തുന്നതിന്​ തിരച്ചിൽ ഊർജിതമാക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. ചൊവ്വാഴ്​ച വൈകീട്ട്​ 4.30ഓടെ കൂട്ടുകാരോടൊപ്പം കടലിൽ ഇറങ്ങുമ്പോൾ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഇതറിഞ്ഞ ഉടൻ കലക്ടറെയും പൊലീസിനെയും ബന്ധപ്പെട്ട് തിരച്ചിൽ നടത്താൻ നിർദേശം നൽകി. കോസ്​റ്റ്​ ഗാർഡി​ൻെറ ബോട്ട് എത്തിക്കാനും വേണ്ട നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥരോട്​ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.