അരൂരിൽ കൂട്ടിയിടി; നാല്​ ലോറികൾ അപകടത്തിൽ

അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ ലോറികൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചു. ഒരു ലോറിയിൽ ഉണ്ടായിരുന്ന പാമോയിൽ റോഡിൽ ഒഴുകി. ചൊവ്വാഴ്​ച പുലർച്ച ആയിരുന്നു അപകടം. അരൂരിലെ അഗ്​നിരക്ഷാസേനയും അരൂർ പൊലീസും രക്ഷാപ്രവർത്തനം നടത്തവെയാണ്​ നാലാമത്തെ ലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിച്ചത്. പാമോയിൽ കയറ്റിയ ലോറിയുടെ ഡ്രൈവർ രാജീവനെ അഗ്നിരക്ഷാസേന കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. ലോറികളുടെ മുൻഭാഗത്തെ ചില്ലുകൾ പൊട്ടിച്ചിതറി റോഡിൽ വീഴുകയും പാമോയിൽ ഒഴുകുകയും ചെയ്തതോടെ ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു. അരൂർ അഗ്​നിരക്ഷാസേന ഓഫിസർ ആർ. ബാബുവി​ൻെറ നേതൃത്വത്തിൽ സേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്ത ശേഷം മെറ്റൽപൊടി റോഡിൽ വിതറി. റോഡിലെ എണ്ണമയം ഇല്ലാതാക്കി. പടം AP65 Accident അരൂരിൽ ലോറികൾ ഒന്നിനു പിറകെ ഒന്നായി ഇടിച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.