വ്യാപാര സ്ഥാപനങ്ങളിൽ പൊലീസി​െൻറ കര്‍ശന നിരീക്ഷണം

വ്യാപാര സ്ഥാപനങ്ങളിൽ പൊലീസി​ൻെറ കര്‍ശന നിരീക്ഷണം ആലപ്പുഴ: കോവിഡ് 19 വ്യാപകമായി പടര​ുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് ജില്ല പൊലീസ് മാര്‍ഗരേഖ പുറത്തിറക്കി. 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള മുതിര്‍ന്ന ആളുകളും കടകളിൽ വരരുത്​ തുടങ്ങിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തും. എല്ലാ വ്യാപാര സ്ഥാപനങ്ങളും പൊലീസി​ൻെറ നിരീക്ഷണത്തിലായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ജില്ല പൊലീസ് നാല് മേഖലകളായി തിരിച്ച് ആദരിക്കുകയും സമ്മാനങ്ങൾ ‍നല്‍കുകയും ചെയ്യും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു. ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 62 കേസുകൾ ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 62 കേസുകൾ രജിസ്​റ്റർ ചെയ്തു. 35 പേരെ അറസ്​റ്റ്​ ചെയ്തു. മാസ്​ക്​ ധരിക്കാത്തതിന് 530 പേർക്കെതിരെയും സാമൂഹിക അകലം പലിക്കാത്തതിന് 2750 പേർക്കെതിരെയും, കണ്ടെയ്ൻമൻെറ് സോൺ ലംഘനം നടത്തിയ നാലുപേർക്കെതിരെയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. ക​െണ്ടയ്ൻമൻെറ്​ സോണുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി പരിശോധനക്ക് കൂടുതൽ പട്രോളിങ്​ വാഹനങ്ങൾ ഏർപ്പെടുത്തി. ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിച്ചുവരുന്നുമുണ്ടെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. വലിയഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്നത് 25ന് അർധരാത്രി വരെ നിരോധിച്ചു ആലപ്പുഴ: അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സൻെററിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നതും വിപണനം നടത്തുന്നതും ഈമാസം 25ന്​ അർധരാത്രി വരെ നിരോധിച്ച് കലക്ടർ ഉത്തരവായി. വലിയഴീക്കൽ ഫിഷ് ലാൻഡിങ്​ സൻെററിനോട് ചേർന്നുകിടക്കുന്ന ആറാട്ടുപുഴ ഏഴ്​, എട്ട്​, 11 വാർഡുകളിൽ കോവിഡ് 19 നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായും അതിനാൽ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെൻട്രൽ നിന്നുമുള്ള മത്സ്യബന്ധനവും വിപണനവും 25ന് അർധരാത്രിവരെ നിരോധിക്കണമെന്ന് ജനകീയ കമ്മിറ്റി തീരുമാനിച്ച വിവരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്​ മണ്ണഞ്ചേരി: പഞ്ചായത്തി​ൻെറ കീഴിൽ കലവൂർ ഗോൾഡൻ സാൻഡ്സ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ (താൽക്കാലികം) ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്. 20നും 45നും മധ്യേ പ്രായമുള്ള യുവതി, യുവാക്കൾ തിങ്കളാഴ്​ചക്ക്​ മുമ്പായി വയസ് തെളിക്കുന്ന രേഖ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം പഞ്ചായത്ത്‌ പ്രസിഡൻറ്​, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണം. ഫോൺ: 9497891178 (പ്രസിഡൻറ്​), 9496043641 (സെക്രട്ടറി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.