വീടി​െൻറ താക്കോൽദാനം

വീടി​ൻെറ താക്കോൽദാനം ചാരുംമൂട്: താമരക്കുളം ചത്തിയറ പുന്നക്കുറ്റി സജീവ്ഭവനം ശശിധരൻ-പത്മകുമാരി ദമ്പതികൾക്ക് കോൺഗ്രസ് വാർഡ് കമ്മിറ്റി നിർമിച്ചു നൽകിയ വീടി​ൻെറ താക്കോൽ ദാനം ഡി.സി.സി പ്രസിഡൻറ് എം. ലിജു നിർവഹിച്ചു. ലൈഫ് പദ്ധതിയിലടക്കം എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പങ്കുള്ളതായി അദ്ദേഹം ആരോപിച്ചു. കെ.പി.സി.സി യുടെ ആയിരം ഭവന പദ്ധതിയിൽ ചിങ്ങം കഴിയുന്നതോടെ ജില്ലയിൽ 40 വീടുകൾ പൂർത്തിയാകുമെന്നും ലിജു പറഞ്ഞു. നൂറനാട് ബ്ലോക്ക് പ്രസിഡൻറ് ജി. വേണു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ പൈനുംമൂട്, എം.ആർ. രാമചന്ദ്രൻ, മനോജ് സി. ശേഖർ, ബി. രാജലക്ഷ്മി, മണ്ഡലം പ്രസിഡൻറ് പി.ബി. ഹരികുമാർ, ബാലൻപിള്ള, രാധാകൃഷ്ണൻ, കെ.എൻ. അശോക് കുമാർ, എൻ.പി. വിജയൻപിള്ള, മധു പുന്നക്കുറ്റി തുടങ്ങിയവർ സംസാരിച്ചു. കട്ടിൽ വിതരണം പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 2019-20 പദ്ധതിയിൽപെടുത്തി വയോജനങ്ങൾക്ക്​ കട്ടിൽ വിതരണം പ്രസിഡൻറ് ശാന്തമ്മ പ്രകാശ് ഉദ്ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ് കെ.ആർ. പുഷ്കരൻ, പഞ്ചായത്തംഗങ്ങളായ അംബിക ശശിധരൻ, മാമച്ചൻ കളപ്പുരക്കൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജി. ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു. 3.26 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.