ഫിഷറീസ് ആശുപത്രി വികസനത്തിന്​ രമേശ്​ ചെന്നിത്തലയുടെ കൈത്താങ്ങ്

ആറാട്ടുപുഴ: പാതിവഴിയിൽ നിലച്ച ആറാട്ടുപുഴ പെരുമ്പള്ളിയിലെ ഫിഷറീസ് ആശുപത്രിയുടെ വികസനത്തിന്​ പ്രതീക്ഷ നൽകി പ്രതിപക്ഷ ​നേതാവ്​ രമേശ് ചെന്നിത്തല. എം.എൽ.എ ആസ്ഥി വികസന ഫണ്ടിൽനിന്ന് ആശുപത്രി കെട്ടിട നിർമാണത്തിന് 50 ലക്ഷം അനുവദിച്ച് കലക്ടർക്ക് ചെന്നിത്തല കത്ത് നൽകി. ഫണ്ട് വകമാറ്റി ചെലവഴിച്ചതിനാൽ കെട്ടിട നിർമാണം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ആറാട്ടുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിവേദനത്തെതുടർന്നാണ് പ്രതിപക്ഷ നേതാവ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.