സി.പി.എം ഹർത്താൽ പൂർണം

കായംകുളം: ഡി.വൈ.എഫ്.െഎ പ്രവർത്തകൻ സിയാദ് കൊല്ലപ്പെട്ട സംഭവത്തിൽ ടൗണിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടക​േമ്പാളങ്ങൾ പൂർണമായി അടഞ്ഞു. വിലാപയാത്രയായി വീട്ടിലെത്തിച്ച സിയാദിൻെറ മൃതദേഹം ബുധനാഴ്ച രാത്രി പുത്തൻതെരുവ് ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ സംസ്കരിച്ചു. മൃതദേഹത്തിന് അഭിവാദ്യം അർപ്പിക്കാൻ വഴിയോരങ്ങളിലും വീട്ടിലും പള്ളിയിലും വൻ ജനാവലിയാണ് എത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കഞ്ചാവുമാഫിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവായ കൗൺസിലർ കാവിൽ നിസാമാണ് പ്രതിയെ രക്ഷപ്പെടുത്തിയത്. കഞ്ചാവുസംഘങ്ങൾക്ക് സഹായം നൽകുന്ന കോൺഗ്രസ് നേതൃത്വത്തിൻെറ നടപടി പ്രതിഷേധാർഹമാണ്. വെറ്റ മുജീബിൻെറ നേതൃത്വത്തി​െല മാഫിയസംഘത്തിന് ഉന്നത കോൺഗ്രസ് നേതാക്കൾ നൽകുന്ന പിന്തുണ അന്വേഷിക്കണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ബന്ധമില്ലെന്ന്​ കൗൺസിലർ കായംകുളം: ഡി.വൈ.എഫ്.െഎ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ഒരുബന്ധവുമില്ലെന്ന് നഗരസഭ കൗൺസിലർ കാവിൽ നിസാം പറഞ്ഞു. സംഘർഷം നടക്കുന്നതായി പ്രദേശവാസികൾ അറിയിച്ചതനുസരിച്ചാണ് കോയിക്കപ്പടിയിൽ എത്തിയത്. അവിടെ എത്തിയപ്പോഴേക്കും പ്രശ്നങ്ങൾ അവസാനിച്ചിരുന്നു. ഇൗ സമയമാണ് പരിക്കേറ്റനിലയിൽ മുജീബിനെ കാണുന്നത്. ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞപ്പോൾ നിരസിച്ചു. ഭീഷണിയുടെ സ്വരത്തിൽ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അതിന് തയാറായത്. ഇൗ സമയം ഫയർ സ്​റ്റേഷന് സമീപം നടന്ന സംഭവം താൻ അറിഞ്ഞിരുന്നില്ല. ജനം വിളിച്ചതനുസരിച്ച് യാദൃച്ഛികമായി സംഭവസ്ഥലത്ത് എത്തിയ തന്നെ മനഃപൂർവം കുടുക്കാനുള്ള ശ്രമം ചിലർ നടത്തുകയാണ്. വിഷയത്തിൽ രാഷ്​ട്രീയ മുതലെടുപ്പിനുള്ള ശ്രമം ജനം തള്ളിക്കളയുമെന്നും നിസാം പറഞ്ഞു. സി.പി.എം ശ്രമം അപഹാസ്യമെന്ന് കായംകുളം: ക്വ​േട്ടഷൻ ഗുണ്ടസംഘങ്ങൾ തമ്മി​െല കുടിപ്പകയെ രാഷ്​ട്രീയവത്കരിക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമാണെന്ന് യു.ഡി.എഫ് മണ്ഡലം കൺവീനർ പി.എസ്. ബാബുരാജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ എ.ജെ. ഷാജഹാൻ, കെ. രാജേന്ദ്രൻ എന്നിവർ പറഞ്ഞു. സി.പി.എമ്മിൻെറ പിൻബലത്തിലാണ് ടൗണിൽ ക്വ​േട്ടഷൻ സംഘങ്ങൾ വിലസുന്നത്. മീറ്റർ പലിശക്കാരായ മാഫിയകളും ഇവരുടെ പിൻബലത്തിലാണ്. ഇത്തരം വസ്തുതകൾ മറച്ചുവെച്ചാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.