അരൂർ ജലോത്സവത്തിൽ താണിയന്​ ഒന്നാം സ്ഥാനം

അരൂര്‍: കൈതപ്പുഴക്കായലില്‍ 23 വർഷങ്ങളുടെ ഇടവേളക്കുശേഷം നടന്ന അരൂര്‍ ജലോത്സത്തില്‍ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ ഫാ: ഫ്രാന്‍സിസ് താണിയത്ത് ക്യാപ്റ്റനായുള്ള പി.ബി.സി കൊച്ചിന്‍ തുഴഞ്ഞ താണിയന്‍ കിരീടം ചൂടി. മൂന്ന് മിനിറ്റ് 53 സെക്കൻഡിലാണ് ഇവര്‍ തുഴഞ്ഞുകയറിയത്. ബി ഗ്രേഡ് വിഭാഗത്തില്‍ റിത്വിക് ക്യാപ്റ്റനായുള്ള ഗരുഡ ബോട്ട് ക്ലബ്​ തുഴഞ്ഞ മയില്‍പ്പീലിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. നാല് മിനിറ്റ് പത്ത് സെക്കൻഡാണ് ഇവര്‍ എടുത്തത്. 850 മീറ്റര്‍ വരുന്ന ട്രാക്കില്‍ നടന്ന വാശിയേറിയ മത്സരം കാണുവാന്‍ ആയിരങ്ങളാണ് എത്തിച്ചേർന്നത്. രാവിലെ 11.30-ഓടെ ആരംഭിച്ച മത്സരവള്ളംകളി വൈകീട്ട് നാല് മണിയോടെ അവസാനിച്ചു. എ ഗ്രേഡില്‍ തുരുത്തിപ്പുറം രണ്ടാം സ്ഥാനവും, പൊഞ്ഞനത്തമ്മ മൂന്നാം സ്ഥാനവും നേടി. അനുജലദാസ്(തുരുത്തിപ്പുറം), ശരവണന്‍ (താണിയന്‍) എന്നിവരാണ് മികച്ച അമരക്കാര്‍. സുബ്രഹ്മണ്യന്‍(താണിയന്‍) മികച്ച അണിയം. ബി ഗ്രേഡ് വിഭാഗത്തില്‍ ഗോതുരുത്ത് രണ്ടാം സ്ഥാനം നേടി. ജിത്ത് (മയില്‍പ്പീലി), സിജു(ഗോതുരുത്ത്) എന്നിവരാണ് ഈ വിഭാഗത്തിലെ മികച്ച അമരക്കാര്‍. ജെയ്‌സണ്‍ ജി.ബി.സി( ഗോതുരുത്ത്) ആണ് മികച്ച അണിയം. അഡ്വ: എ.എം. ആരിഫ് എം.പി. ജലോത്സവം ഉദ്ഘാടനം ചെയ്തു. ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനത്തില്‍ ചേര്‍ത്തല ഡിവൈ.എസ്.പി. ടി.ബി. വിജയന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ്, അരൂക്കുറ്റി പാദുവാപുരം പള്ളി വികാരി ഫാ: ആന്‍ണി കുഴുവേലില്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നായി 16 വള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്. ചിത്രം . വിജയികൾ ട്രോഫി ഏറ്റുവാങ്ങുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.