ജലോത്സവം അരൂരിന്റെ ഉത്സവമായി

അരൂർ: കൈതപ്പുഴ കായലിലെ ഓളപ്പരപ്പിൽ ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരം ജലപൂരമായി. വിനോദങ്ങളില്ലാതെ അടച്ചിരുന്ന ജനങ്ങൾക്ക് ജലോത്സവം ഉത്സവാഘോഷങ്ങളുടെ തുടക്കമായി. 16 ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിനായി ഉച്ചമുതലേ ജനങ്ങൾ അരൂക്കുറ്റി പാലത്തിലേക്ക് എത്തിയിരുന്നു. തടസ്സങ്ങളില്ലാത്ത നീണ്ട ട്രാക്ക്, വള്ളംകളി കാണാനുള്ള സൗകര്യം, ചേർത്തലയിൽനിന്നും എറണാകുളത്തുനിന്നും എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം എന്നിവ കണക്കാക്കി മികച്ച രീതിയിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരം അടുത്തവർഷം ഇവിടെ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ജലോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച എ.എം. ആരിഫ് എം.പി പറഞ്ഞു. ചിത്രം : വള്ളംകളി കാണാൻ കാണികൾ തിങ്ങിനിറഞ്ഞ അരൂക്കുറ്റി പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.