ബോധവത്കരണ ക്ലാസ്

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വിഷയത്തില്‍ വനിത-ശിശു വികസന വകുപ്പ്​ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആര്‍.ടി.ഒ ജി.എസ്. സജിപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വകാര്യബസുകളില്‍ സ്ത്രീ സുരക്ഷക്ക്​ ഊന്നല്‍ നല്‍കിയുള്ള പോസ്റ്ററുകളും ആര്‍.ടി.ഒ പതിച്ചു. ആലപ്പുഴ വനിത സംരക്ഷണ ഓഫിസര്‍ ആര്‍. സൗമ്യ അധ്യക്ഷത വഹിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി സഖി വണ്‍ സ്റ്റോപ് സെന്‍ററി‍ൻെറ 0477 2991300, 8078116183 നമ്പറുകളില്‍ ബന്ധപ്പെടാനും അഭ്യർഥിച്ചു. കെ.ബി.ടി.എ ജില്ല പ്രസിഡന്‍റ്​ പി.ജെ. കുര്യന്‍, എന്‍. സലിം, എസ്.എം. നാസര്‍, നൗഷാദ് ബാബു, സഖി സെന്‍റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹണി റീത്ത വില്യംസ്, പൊലീസ് ഫെസിലിറ്റേഷന്‍ ഓഫിസര്‍ ആര്‍. രേണുക എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.