സഹകരണ ലൈവ് സ്​റ്റോക്ക് ഫാം ഉദ്ഘാടനം

(ചിത്രം) കടയ്ക്കൽ: ജനകീയ പങ്കാളിത്തത്തോടെയുള്ള സംസ്ഥാനത്തെ ആദ്യത്തെ സഹകരണ ലൈവ് സ്​റ്റോക്ക് ഫാം ഇട്ടിവ പഞ്ചായത്തിലെ തേക്കിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എസ്. രാജേന്ദ്രൻ, എസ്. സുദേവൻ, എസ്. വിക്രമൻ, ബാബു പണിക്കർ, എസ്. അരുണാദേവി, രഞ്ജു സുരേഷ്, ജി. ദിനേശ്കുമാർ, ബി. ശിവദാസൻപിള്ള, സുരേന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു. കുളത്തൂപ്പുഴ ടൗണിലെ നിയന്ത്രണം പിന്‍വലിച്ചു: അമ്പതേക്കറില്‍ നിയന്ത്രണം (ചിത്രം) കുളത്തൂപ്പുഴ: കോവിഡ് വ്യാപന സാധ്യത കുറഞ്ഞതിനെത്തുടർന്ന് കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് അടക്കം വ്യാപാരശാലകള്‍ ഉള്‍പ്പെട്ടിരുന്ന ടൗണ്‍ വാര്‍ഡില്‍ ആഴ്ചകളായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഒരു കാരണവുമില്ലാതെ കണ്ടെയ്മൻെറ് സോണ്‍ നിയന്ത്രണം തുടരുന്നതിനെതിരെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് കലക്ടര്‍ ഇടപെട്ട് തിങ്കളാഴ്ച രാത്രി തന്നെ നിയന്ത്രണങ്ങള്‍ നീക്കിയത്. ടൗണ്‍ വാര്‍ഡ് കൂടാതെ, കുളത്തൂപ്പുഴ, ഇ.എസ്.എം കോളനി വാര്‍ഡുകളും നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ കുളത്തൂപ്പുഴയിലെ ബാങ്കുകളിലും വ്യാപര സ്ഥാപന ങ്ങളിലും നിരത്തുകളിലും ചൊവ്വാഴ്ച തിരക്ക് അനുഭവപ്പെട്ടു. വ്യാപരശാലകളുടെ പ്രവര്‍ത്തനം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുടരും. അതേസമയം, കഴിഞ്ഞ ദിവസം ചികിത്സക്കിടയില്‍ തിരുവനന്തപുരം പുലയനാര്‍കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച കുളത്തൂപ്പുഴ അമ്പതേക്കര്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കത്തിലുളളവരുടെ എണ്ണം പത്തിലധികമായി വര്‍ധിച്ചതോടെ അമ്പതേക്കര്‍ വില്ലുമല ആദിവാസികോളനി ഉള്‍പ്പെട്ട പ്രദേശത്ത് കണ്ടെയ്മൻെറ് സോൺ നിയന്ത്രണം ഏർപ്പെടുത്തി. അമ്പതേക്കര്‍ പാതയില്‍ ഡീസൻെറ് മുക്ക് വനം ചെക്ക് പോസ്​റ്റിനു സമീപമാണ് പൊലീസ് പാത അടച്ച് വാഹന പരിശോധന കര്‍ശനമാക്കിയത്. എന്നാല്‍, മരിച്ചയാളുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവര്‍ താമസിക്കുന്നതിനു ചുറ്റുമുള്ള സ്ഥലങ്ങളില്‍ മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു പകരം ആദിവാസി കോളനി അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.