തൃക്കടവൂരിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് കോവിഡ്

കൊല്ലം: സ്ഥിരീകരിച്ചു. പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. അരീക്കകുഴിയിലെ ഒരു കുടുംബത്തിലെ ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഈ കുടുംബത്തിലെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച മൂന്നുപേർക്കുകൂടി രോഗം സ്​ഥിരീകരിച്ചു. ഇവരുടെ ബന്ധുക്കളായ മതിലിൽ നീരാവിൽ സ്വദേശികളായ നാലുപേരും രോഗബാധിതരായി. സമ്പർക്കരോഗവ്യാപനം വർധിച്ചതോടെ കടവൂർ, മതിലിൽ, നീരാവിൽ, കുരീപ്പുഴ, മുരുന്തൽ, അഞ്ചാലുംമൂട് എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമൻെറ് സോണിലാക്കി. ഈ പ്രദേശങ്ങളിൽ പഴം, പച്ചക്കറി, പാൽ, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെയേ തുറക്കാൻ പാടുള്ളൂവെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഇടറോഡുകൾ പൊലീസ് അടച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന്​ ആരോഗ്യ വകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.