ഭീതിയോടെ തീരദേശത്തെ ജനങ്ങള്‍

പൂന്തുറ: തീരദേശ വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം വർധിക്കു​േമ്പാൾ ഭീതിയോടെ ജനങ്ങള്‍. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണം അധികവും വർധിക്കുന്നത് ക​െണ്ടയ്മൻെറ്​് സോണുകളായി പ്രഖ്യാപിച്ച പുത്തന്‍പള്ളി, മാണിക്യവിളാകം, പൂന്തുറ, ബീമാപള്ളി ഈസ്​റ്റ്​ തുടങ്ങിയ വാര്‍ഡുകളിലാണ്. തീരദേശത്തെ വാര്‍ഡുകളില്‍ അടുത്തടുത്തായി വീടുകള്‍ ഉള്ളത് കാരണം കൂടുതല്‍ പേരും ഭീതിയോടെയാണ് കഴിയുന്നത്. തുടക്കത്തില്‍ മത്സ്യവ്യാപാരിക്ക് വൈറസ് സ്ഥിരീകരിച്ചതോടെ 200ഒാളം പേരുടെ സ്രവങ്ങള്‍ പരിശോധനക്കെടുത്തിരുന്നു. അതി​ൻെറ ഫലങ്ങള്‍ ഇനിയും പുറത്തുവരാനുള്ളതും കൂടുതല്‍ ആശങ്ക പടര്‍ത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.