സസ്പെൻഷനിലായ ക്രൈം എസ്.ഐക്ക് കോവിഡ് ഇല്ല

കൊട്ടാരക്കര: പുത്തൂർ പൊലീസ് സ്​റ്റേഷനിലെ ക്രൈം എസ്.ഐയുടെ സ്രവ പരിശോധനഫലം നെഗറ്റീവ്. ഡൽഹിയിൽനിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മകളെ സ്രവപരിശോധനക്ക് കൊണ്ടുപോയതിനുശേഷം ഡ്യൂട്ടിക്കെത്തിയ എസ്.ഐയെ റൂറൽ എസ്.പി സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 27നാണ് സുരേഷ് ബാബുവി​ൻെറ മൂത്തമകൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പുത്തൂർ പൊലീസ് സ്​റ്റേഷനിൽ ജാഗ്രത ഏർപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.