തിക്കിത്തിരക്കേണ്ട, വീട്ടിലിരുന്ന് ഡോക്ടറെ കാണാം

തിരുവനന്തപുരം: വീട്ടിലിരുന്ന്​ ഫോൺ മുഖേന ​ചികിത്സ തേടാവുന്ന ടെലി മെഡിസിൻ സംരംഭം സംസ്​ഥാനത്ത്​ വ്യാപിപ്പിക്കുന്നു. സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പിയും ലഭ്യമാണ്. ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് ജനറല്‍ ഒ.പി പ്രവര്‍ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക്​ രണ്ടു മുതല്‍ നാലു വരെയാണ്​ ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള എന്‍.സി.ഡി ഒ.പി​. കോവിഡ് കാലത്ത് ആശുപത്രികളില്‍ പോയി തിരക്കുകൂട്ടാതെ വീട്ടില്‍ തന്നെ വളരെ ലളിതമായ സേവനം പ്രയോജ​നപ്പെടുത്താമെന്നതാണ്​ ടെലി മെഡിസി​ൻെറ പ്രത്യേകത. പ്രവര്‍ത്തനസജ്ജമായി രണ്ടാഴ്ചക്കിടെ രാജ്യത്തുതന്നെ രണ്ടാം സ്​ഥാനത്തെത്താൻ കേരളത്തി​ലെ ടെലിമെഡിസിൻ സംരംഭങ്ങൾക്ക്​ കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഡയബറ്റിക്​സ്​, മലബാര്‍ കാന്‍സര്‍ സൻെറര്‍, ആർ.സി.സി, ശ്രീചിത്ര എന്നീ സ്​ഥാപനങ്ങളാണ്​ ടെലി മെഡിസിനായി കൈകോര്‍ക്കുന്നത്​. ദിവസവും 30 ഓളം ഡോക്ടര്‍മാരാണ് വിവിധ ഷിഫ്റ്റുകളിലായുള്ളത്​. ജയിലുകളിലും ടെലി മെഡിസിൻ ജയിലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിൽ ടെലിമെഡിസിൻ സേവനം ആരംഭിച്ചിട്ടുണ്ട്​. കോവിഡ് ഭേദമായ റിമാൻഡ്​​ പ്രതിക്ക് തുടര്‍ ചികിത്സക്കായി പാലക്കാട് ജില്ലാ ജയില്‍ ടെലിമെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തി. ടെലി മെഡിസിൻ: സേവന വഴി ഇങ്ങനെ കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉള്ള ആര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ നമ്പര്‍ ഉപയോഗിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ചികിത്സ തേടാം. https://esanjeevaniopd.in/kerala എന്ന ലിങ്കില്‍ പ്രവേശിച്ച്​ 'പേഷ്യൻറ്​ രജിസ്‌ട്രേഷന്‍' ബട്ടണില്‍ ക്ലിക്ക് ചെയ്യണം. മൊബൈല്‍ നമ്പര്‍ ടൈപ്​ ചെയ്ത ശേഷം 'സൻെറ്​ ഒ.ടി.പി' ക്ലിക്ക് ചെയ്യണം. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി ടൈപ്​ ചെയ്യുക. പേഷ്യൻറ്​ രജിസ്‌ട്രേഷന്‍ കോളത്തില്‍ പേരും വയസ്സും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം ജനറേറ്റ് പേഷ്യൻറ്​ ഐ.ഡി, ടോക്കണ്‍ നമ്പര്‍ ക്ലിക്ക് ചെയ്യുക. മൊബൈലില്‍ മെസേജ് വന്ന ശേഷം ലോഗിന്‍ ചെയ്യാം. മൊബൈലില്‍ വരുന്ന പേഷ്യൻറ്​ ഐ.ഡി, ടോക്കണ്‍ നമ്പര്‍ എന്നിവ ടൈപ്​ ചെയ്യുമ്പോള്‍ ക്യൂവിലാകും. ഉടന്‍ തന്നെ ഡോക്ടര്‍ വിഡിയോ കാള്‍ വഴി വിളിക്കും. കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ ശേഷം മരുന്നി​ൻെറ കുറുപ്പടിയും അവിടെ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.