ഫിറോസ് കുന്നംപറമ്പിലിന്‍റെ ഇടപെടൽ; കരൾ രോഗിക്ക് രണ്ടര മണിക്കൂർകൊണ്ട് ലഭിച്ചത് 40 ലക്ഷം

കോഴിക്കോട്: കരൾമാറ്റ ശസ്ത്രക്രിയക്ക് പണമില്ലാതെ പ്രയാസമനുഭവിച്ച രോഗിക്ക് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിെൻറ ഇടപെടലിൽ ലഭിച്ചത് 40 ലക്ഷം രൂപ. കോഴിക്കോട് മിംസ് ആശുപത്രിയിൽ കഴിയുന്ന തലശ്ശേരി സ്വദേശി നൗഷാദിനാണ് രണ്ടര മണിക്കൂർകൊണ്ട് 40 ലക്ഷം രൂപ അക്കൗണ്ടിൽ ലഭിച്ചത്.

20 ലക്ഷത്തോളം രൂപ ആവശ്യമുണ്ട് എന്നായിരുന്നു ഫിറോസ് അറിയിച്ചിരുന്നത്. ഒാേട്ടാ ഡ്രൈവറാണ് നൗഷാദ്. മൂന്ന് മക്കളാണ്. ഇളയ മകൾ കരഞ്ഞുകൊണ്ട് പിതാവിനെ സഹായിക്കണമെന്ന് പറയുന്ന വിഡിയോയിൽ തന്നെയാണ് ഫിറോസും സഹായാഭ്യർഥന നടത്തിയത്. നൗഷാദിെൻറ മകനാണ് കരൾ നൽകുന്നത്.

രോഗിയുടെ വിവരം ഫേസ്ബുക് ലൈവിലൂടെ അറിയിച്ച് ഫിറോസ് വീട്ടിലെത്തുേമ്പാഴേക്കും 40 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതിനാൽ ഇനി പണം അയക്കേണ്ടതില്ലെന്ന് ഫിറോസ് അറിയിക്കുകയായിരുന്നു.

തനിക്കെതിരെ എന്തെല്ലാം വിവാദങ്ങൾ ഉണ്ടായാലും ജനങ്ങൾക്ക് താൻ പറയുന്നതിലുള്ള വിശ്വാസമാണിത് സൂചിപ്പിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. തന്‍റെ വാക്കുകകളിൽ ചിലപ്പോൾ വീഴ്ച വന്നിട്ടുണ്ടാവാം. പക്ഷെ പ്രവൃത്തിയിൽ വീഴ്ച സംഭവിക്കാതെ നോക്കാറുണ്ടെന്നും ഫിറോസ് പറഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു ലൈവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.