Posted On
date_range Updated On
date_range ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക: മാനദണ്ഡം പാലിച്ചില്ലെന്ന് എം.കെ. രാഘവൻ എം.പി
കോഴിക്കോട്: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചതിൽ മാനദണ്ഡം പാലിച്ചില്ലെന്ന് വ്യാപക ആക്ഷേപം നിലനിൽക്കുന്നുണ്ടെന്ന് എം.കെ. രാഘവൻ എം.പി. ഭാരവാഹി പട്ടികയിൽ സാമുദായിക സമവാക്യവും പാലിക്കപ്പെട്ടില്ല. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇത് പരിശോധിച്ച് എവിടെയാണ് പാളിച്ചയെന്ന് കണ്ടെത്തി പരിഹരിക്കണം.
കേരളത്തിൽ നടക്കുന്ന പുനഃസംഘടന നടപടികൾ പൂർത്തിയാവുന്നതിനു മുമ്പ് എം.പിമാരുടെ അഭിപ്രായം തേടുമെന്ന് നേരത്തെ കെ.സി. വേണുഗോപാലിന്‍റെ അധ്യക്ഷതയിൽ താരിഖ് അൻവറിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ, ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതുണ്ടായില്ല. പട്ടികയിലെ അപാകത പരിഹരിക്കാൻ കേന്ദ്ര നേതൃത്വം തയാറാവണമെന്നും രാഘവൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.