പുതുപ്പള്ളിയിൽ ലിജിൻ ലാൽ ബി.ജെ.പി സ്ഥാനാർഥി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജി. ലിജിൻ ലാൽ ബി.ജെ.പി സ്ഥാനാർഥി. പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയായ ലിജിൻ ലാൽ നിലവിൽ പാർട്ടി കോട്ടയം ജില്ല പ്രസിഡന്റാണ്.
ഇടത് വലത് മുന്നണികൾക്കെതിരായ രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ ബി.ജെ.പി കാണുന്നതെന്ന് ലിജിൻ ലാൽ പ്രതികരിച്ചു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയാണ് മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി. തോമസ് തന്നെയാണ് ഇടതുമുന്നണി സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.