Posted On
date_range Updated On
date_range ലൈഫ് മിഷൻ കോഴ; ശിവശങ്കർ റിമാൻഡിൽ
കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി റിമാൻഡ് ചെയ്തു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് തിരികെ ഹാജരാക്കിയപ്പോഴാണ് കലൂരിലെ പ്രത്യേക കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്.
ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ അടുത്തദിവസം പരിഗണിക്കും. ഒമ്പത് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തിരികെ കോടതിയിൽ ഹാജരാക്കിയത്. ശിവശങ്കറുടെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലായിരുന്നു തുടർ നടപടികൾ. ശിവശങ്കറിനെ ചോദ്യം ചെയ്തതിെൻറ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ.ഡി നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.